You are Here : Home / USA News

ജോസ്‌ കണിയാലി ഇന്ത്യാ പ്രസ്‌ ക്ലബ്‌ ചിക്കാഗോ പ്രസിഡന്റ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, November 25, 2013 11:41 hrs UTC

ഷിക്കാഗോ: ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ ചിക്കാഗോയുടെ പ്രസിഡന്റായി ജോസ്‌ കണിയാലിയും (കേരള എക്‌സ്‌പ്രസ്‌), ജനറല്‍ സെക്രട്ടറിയായി ബിജു സക്കറിയായും (ഏഷ്യാനെറ്റ്‌) തെരഞ്ഞെടുക്കപ്പെട്ടു. ജോയിച്ചന്‍ പുതുക്കുളം, (വൈസ്‌ പ്രസിഡന്റ്‌- ഫ്രീലാന്‍സ്‌), ശിവന്‍ മുഹമ്മ (ജോയിന്റ്‌ സെക്രട്ടറി- കൈരളി ടി.വി.), ബിജു കിഴക്കേക്കുറ്റ്‌ (ട്രഷറര്‍- മാസപ്പുലരി), ചാക്കോ മറ്റത്തിപറമ്പില്‍ (ജോയിന്റ ട്രഷറര്‍ - മലയാളംപത്രം) എന്നിവരാണ്‌ മറ്റ്‌ ഭാരവാഹികള്‍. മാത്തുക്കുട്ടി ആലുംപറമ്പിലാണ്‌ ഓഡിറ്റര്‍. 500 ഡോളര്‍ നിരക്കില്‍ പത്രസമ്മേളനം നടത്തുവാനുള്ള സൗകര്യം പൊതുജനങ്ങള്‍ക്ക്‌ ഉണ്ടായിരിക്കും.

 

ആറാമത്‌ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ നാഷണല്‍ കോണ്‍ഫ്രന്‍സ്‌ 2015ല്‍ ചിക്കാഗോയില്‍ വെച്ച്‌ നടത്തുവാനുള്ള സന്നദ്ധത നാഷണല്‍ കമ്മറ്റിയെ അറിയിക്കുവാന്‍ യോഗം തീരുമാനിച്ചു. 2008 ല്‍ രണ്ടാമത്തെ ഇന്ത്യാ പ്രസ്‌ ക്ലബ്‌ കോണ്‍ഫ്രന്‍സ്‌ ചിക്കാഗോയിലാണ്‌ നടന്നത്‌. മുന്‍ മന്ത്രി മോന്‍സ്‌ ജോസഫ്‌, ജോണ്‍ ബ്രിട്ടാസ്‌, ശ്രീകണ്‌ഠന്‍ നായര്‍, ജോണി ലൂക്കോസ്‌ തുടങ്ങിയവര്‍ അന്നത്തെ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.