ഗാര്‍ലന്റ് : കേരളത്തില്‍ നിന്നും സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിചേര്‍ന്നിരിക്കുന്ന സുപ്രസദ്ധ സിനിമാ സംവിധായകന് ലെനിന് രാജേന്ദ്രന് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും , കേരള അസോസിയേഷനും സംയുക്തമായി സ്വീകരണം നല്കുന്നു. ബ്രോഡ് വേയിലുള്ള കേരള അസോസിയേഷന് ഓഫ് ഡാളസ് കോണ്‍ഫ്രന്‍സ് ഹാളില്‍ നവംബര്‍ 22 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് നടക്കുന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുന്നതിന് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി കേരള അസ്സോസിയേഷന് ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ ഭാരവാഹികളായ ഐ.വര്‍ഗീസ്, ചെറിയാന് ചൂരനാട്, ബാബു സി. മാത്യൂ എന്നിവര്‍ അറിയിച്ചു.
Comments