You are Here : Home / USA News

ജോസഫ് ജോണ്‍ ചൂണ്ടക്കാരന്‍ ലോസ് ആഞ്ചലസില്‍ നിര്യാതനായി

Text Size  

Story Dated: Tuesday, April 07, 2020 12:22 hrs UTC

 
 
ജോസഫ് ജോണ്‍ ചൂണ്ടക്കാരന്‍ (ജോണി - 74)  ഏപ്രില്‍ മൂന്നിന് ലോസ് ആഞ്ചലസില്‍ നിര്യാതനായി. തൃശൂര്‍ വരാന്തരപ്പള്ളി സ്വദേശിയായ ജോസഫ് ജോണ്‍ നാലു പതിറ്റാണ്ടിലേറെയായി ലോസ് ആഞ്ചലസ് മലയാളികളുടെ സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ സജീവസാന്നിധ്യമായിരുന്നു. ലോസ് ആഞ്ചലസ് സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ഇടവകാംഗമാണ്. 
 
കണ്ണൂര്‍ മറ്റപ്പള്ളി കുടുംബാംഗം ആനിയാണ് ഭാര്യ. ലെസ്റ്റര്‍ ഏക മകനാണ്. ബ്ലെസ്സി മരുമകള്‍. മാലക്കായ്, മകെയ്ല, മാക്‌സിമസ് എന്നിവരാണ് പേരക്കുട്ടികള്‍. 
 
ജോസഫ് ജോണിന്റെ നിര്യാണത്തില്‍ ലോസ് ആഞ്ചലസ് സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. ശവസംസ്‌കാരം പിന്നീടെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.