You are Here : Home / USA News

അന്നത്തെ ആ ചെറുപ്പക്കാരനാണ് ഇന്നു സ്റ്റാര്‍/ഡിസ്‌നി കണ്ട്രി മാനേജര്‍

Text Size  

Story Dated: Wednesday, December 18, 2019 04:53 hrs UTC

കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഫെഡറല്‍ ബാങ്കിന്റെ ഒരു പരസ്യം ഉണ്ടായിരുന്നു.ചെറുപ്പക്കാരനായ ഒരു മാനേജരെ നോര്‍ത്ത് ഈസ്റ്റ് മേഖലയിലെ ഒരു ബ്രാചിലേക്കു ആവശ്യമുണ്ട്.

കീറിയിട്ട ഓലക്കീറു കണക്കെ കിടക്കുന്നകേരളത്തിന്റെ ഒത്ത നടുവില്‍ നിന്നും ആഗ്രഹങ്ങളെ എത്തിപ്പിടിക്കാന്‍ മനസുള്ള ഒരു ചെറുപ്പക്കാരന് ഈ ജോലി കിട്ടുന്നു .

ഒരു വര്‍ഷം കഴിഞ്ഞ് സീനിയര്‍ ഉദ്യോഗസ്ഥന്‍ബ്രാഞ്ച് സന്ദര്‍ശിക്കുമ്പോള്‍ കണ്ടത്പാന്റും ഷര്‍ട്ടും ടൈ ഒക്കെ ഉപേക്ഷിച്ച് തദ്ധേശിയരുടെ വസ്ത്രം ധരിച്ച് , തൂവല്‍ തൊപ്പിയൊക്കെ അണിഞ്ഞ ചെറുപ്പക്കാരനായ മാനജരെയാണ്. തിങ്ക് ഗ്ലോബലി, ആക്ട് ലോക്കലി എന്ന ത്തവം അവിടെ പ്രയോഗത്തില്‍ വന്നു.

അത്ഭുതം പോലെ അടുത്ത വര്‍ഷത്തെ ജനറല്‍ ട്രാന്‍സ്ഫറില്‍ നാട്ടിലെ ബ്രഞ്ചിലേക്ക് മാറ്റം. കൂട്ടുകാരും വീട്ടുകാരും സന്തോഷിക്കുന്നു. ബാങ്കിലെത്തിയപ്പോള്‍ വയോധികനായ ബാങ്ക് മനേജര്‍ പറയുന്നു ഒരു പാലം കടന്നാല്‍ ഉച്ചക്ക് വീട്ടില്‍പ്പോയി ഊണു കഴിക്കാന്‍ പറ്റുന്ന നാട്ടിലെ ജോലിമഹാ ഭാഗ്യമാണ്

എന്നാല്‍ എനിക്ക്ആ ഭാഗ്യം വേണ്ട, സര്‍. കഴിയുമെങ്കില്‍ അടുത്ത മാറ്റത്തില്‍ മുംബെ ബ്രാഞ്ചിലേക്ക് ശുപാര്‍ശ ചെയ്യണം എന്നായി യുവാവായ മാനേജര്‍. അത്ഭുതം കൂറുന്ന സീനിയര്‍ മാനേജര്‍.

അടുത്ത സീന്‍ തുടങ്ങുന്നത് .....

വടകര റയില്‍വേ സ്റ്റേഷനില്‍ നിന്നും മുംബൈക്കു തുടങ്ങുന്ന ആ യാത്ര ഒരിക്കലും കൂട്ടിമുട്ടാത്ത നീണ്ടുനിവര്‍ന്നു കിടക്കുന്ന റെയില്‍ പാളം പോലെ അനുസൂതം തുടരുകയാണ്.

അന്നത്തെ ആ ചെറുപ്പക്കാരനാണ് ഇന്നു സ്റ്റാര്‍/ഡിസ്‌നി കണ്ട്രി മാനേജര്‍ ആയ നമ്മുടെ മാധവന്‍ സാര്‍.... ആ ഓലക്കീറിന്റെ ഇങ്ങേ അറ്റത്തുള്ള ഞാന്‍ അഭിനന്ദിക്കുന്നത് അവിവേകം ആണന്നറിയാം. പക്ഷെ ജീവിതത്തില്‍ ട്രാന്‍സ്ഫര്‍ എന്ന മാറ്റത്തേ ഭയത്തോടെ കാണുന്നവരുടെ മുന്‍പില്‍ ഈ കഥ പറയുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.