You are Here : Home / USA News

ഹൂസ്റ്റണില്‍ നഴ്‌സ് പ്രാക്ടീഷണര്‍ വാരം സമുചിതമായി ആഘോഷിച്ചു.

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, November 28, 2019 04:12 hrs UTC

ഹൂസ്റ്റണ്‍: ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (IANAGH) ന്റെ ആഭിമുഖ്യത്തില്‍ നഴ്‌സ് പ്രാക്ടീഷണര്‍ വാരം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു.
 
നവംബര്‍ 14 ന് വ്യാഴാഴ്ച വൈകുന്നേരം സ്റ്റാഫൊഡിലുള്ള എഡ്വിന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ചായിരുന്നു ആഘോഷ പരിപാടികള്‍.ആരോഗ്യരംഗത്ത് സ്തുത്യര്‍ഹ സേവനം ചെയ്തു വരുന്ന എന്‍പിമാരെ അംഗീകരിക്കുന്നതിനും എന്‍പികള്‍ നല്‍കുന്ന പരിചരണത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് എല്ലാ വര്‍ഷവും നഴ്‌സ് പ്രാക്ടീഷണര്‍ വാരം ആചരിക്കുന്നത്. എല്ലാ വര്‍ഷവും നവംബര്‍ 10 മുതല്‍ 16 വരെ നഴ്‌സ് പ്രാക്ടീഷണര്‍ വാരം ആഘോഷിക്കുന്നു.
 
മോളി മാത്യുവിന്റെ പ്രാര്‍ത്ഥനയോടെയും അമേരിക്കന്‍, ഇന്ത്യന്‍ ദേശീയഗാനങ്ങള്‍ ആലപിച്ചും സായാഹ്നം ആരംഭിച്ചു. കഅചഅഏഒ പ്രസിഡന്റ് അക്കാമ്മ കല്ലേല്‍ സ്വാഗത പ്രസംഗം നടത്തി. ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഒരു സംക്ഷിപ്ത വിവരണവും അക്കാമ്മ നല്‍കി. ഇന്ത്യന്‍ വംശജരായ എല്ലാ നഴ്‌സുമാരെയും എന്‍പികളെയും സംഘടനയില്‍ ചേരുന്നതിനു  പ്രോത്സാഹിപ്പിച്ചു.
 
യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍ കോളേജ് ഓഫ് നഴ്‌സിംഗ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഷെയ്‌നി വര്‍ഗീസ് മുഖ്യാതിഥി ആയിരുന്നു. നഴ്‌സ് പ്രാക്ടീഷണര്‍ എന്ന നിലയില്‍ ആരോഗ്യരംഗത്തു മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നതിന് അവര്‍ ചജ മാരെ ആഹ്വാനം ചെയ്തു.
 
എഡ്വിന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ലീന ഡാനിയേല്‍, എല്‍വിഎന്‍ പ്രോഗ്രാം ഡയറക്ടര്‍ പമേല ബ്രിട്ടന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചഅകചഅ, കഅചഅഏഒ എന്നീ സംഘടനകള്‍ക്കു വര്‍ഷങ്ങളായി നല്‍കുന്ന നിസ്വാര്‍ത്ഥ സേവങ്ങളെ  മാനിച്ച് ഡോ. ഓമന സൈമണിനെ (സിറ്റി ക്ലിനിക്) ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. എന്‍പികള്‍ക്ക് ഒരു റോള്‍ മോഡലായും സംഘടയുടെ ഉപദേഷ്ടാവായും അവര്‍ സേവനം അനുഷ്ഠിക്കുന്നു.
 
വിദ്യാഭ്യാസ സെഷനുകളില്‍ സിസിമോള്‍ വില്‍സണ്‍, ഡോ. സിമി വര്‍ഗ്ഗീസ്, ഡോ. റീനു വര്‍ഗീസ്, ആലീസ് സജി എന്നിവര്‍ അവരുടെ വൈദഗ്ധ്യത്തിന്റെ വിഷയങ്ങളില്‍ മികച്ച ക്ലാസുകള്‍ എടുത്തു. കലാരംഗത്തു ശോഭിച്ചു കൊണ്ടിരിക്കുന്ന സംഘടനയുടെ നിരവധി അംഗങ്ങള്‍ കര്‍ണാനന്ദകരമായ പാട്ടുകളും നയന മനോഹര നൃത്തങ്ങളും കാഴ്ച വെച്ചു ആഘോഷ രാവിനെ മികവുറ്റതാക്കി.
 
സെക്രട്ടറി ശ്രീമതി വിര്‍ജീനിയ അല്‍ഫോന്‍സോയുടെ നന്ദി പ്രകാശനത്തോടെയാണ്   സായാഹ്നം സമാപിച്ചത്.  ഡോ. അനുമോള്‍ തോമസ്, ബ്രിജിറ്റ് മാത്യു എന്നിവര്‍ എംസിമാരായി അഘോഷത്തിനു ചുക്കാന്‍ പിടിച്ചു.
 
ഫ്‌ലവേഴ്‌സ് ടിവി, ദക്ഷിണ്‍ റേഡിയോ, ആശ റേഡിയോ, മല്ലു കഫെ റേഡിയോ എന്നിവര്‍ മീഡിയ പാര്‍ട്‌നെര്‍സ് ആയിരുന്നു. റെയ്‌ന റോക്ക് ദക്ഷിണ്‍ റേഡിയോയില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരുമായി അഭിമുഖം നടത്തി. ഓണ്‍കോ360, റിച്ച്മണ്ട് ഫിനാന്‍ഷ്യല്‍,എഡ്വിന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവര്‍  സ്‌പോണ്‍സര്‍മാരായിരുന്നു. കമ്മ്യൂണിറ്റിയില്‍ കൂടുതല്‍ സജീവമാകാനുള്ള ശ്രമങ്ങള്‍ സംഘടന തുടര്‍ന്ന് കൊണ്ടിരിക്കുന്നുവെന്നു ഭാരവാഹികള്‍ അറിയിച്ചു.
 
ഡോ.അനുമോള്‍ തോമസ് അറിയിച്ചതാണിത്  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.