You are Here : Home / USA News

സംഗീതവിസ്മയം തീര്‍ത്തു മനോജ് ജോര്‍ജും ഫോര്‍സ്ട്രിങ്ങ്‌സും

Text Size  

Story Dated: Wednesday, November 20, 2019 02:49 hrs UTC

ലോസ്ആഞ്ചലസ്: ഗ്രാമി അവാര്‍ഡ് വിന്നറും വയലിനിസ്റ്റുമായ മനോജ് ജോര്‍ജും പിന്നണിഗായകന്‍ നജിം അര്‍ഷാദും സംഘവും ചേര്‍ന്നൊരുക്കിയ സംഗീതവിരുന്ന് ലോസ്ആഞ്ചലസിലെ സംഗീതപ്രേമികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി. ഞായറാഴ്ച വൈകിട്ട് ലോങ്ങ്ബീച്ചിലെ ലിന്‍ഡ്‌ബെര്‍ഗ് മിഡില്‍ സ്ക്കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു ഇന്‍ഡി ബീറ്റ്‌സ് മ്യൂസിക് ഗ്രൂപ്പുമായി ചേര്‍ന്നു നടത്തിയ സംഗീതസായാഹ്നം.

'വിന്‍ഡ്‌സ് ഓഫ് സംസാര' എന്ന ആല്‍ബത്തിലൂടെ ആദ്യമായൊരു ഗ്രാമി അവാര്‍ഡ് മലയാളികള്‍ക്കു സമ്മാനിച്ച മനോജ് ജോര്‍ജ്, ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍സിങ്ങറിലൂടെയും, നിരവധി പിന്നണിഗാനങ്ങളിലൂടെയും മലയാളികള്‍ക്കു സുപരിചിതനായ നജിം അര്‍ഷാദ്, സ്റ്റാര്‍സിങ്ങര്‍ താരമായ രാഖിനാഥ്, വളര്‍ന്നുവരുന്ന കീബോര്‍ഡ്താരം സജോവ് ജോബ്,  ഇന്‍ഡി ബീറ്റ്‌സ് ശ്രീജിത്ത്, ഡോ. രവിരാഘവന്‍, മിനി,വിവേക്, അര്‍ഘദീപ് മൈത്ര എന്നിവര്‍ പരിപാടികളവതരിപ്പിച്ചു.

വളര്‍ന്നുവരുന്ന സംഗീതജ്ഞര്‍ക്കു പ്രോത്സാഹനം നല്‍കുന്നതിനും, ഭാരതീയ സംഗീതത്തിന് അമേരിക്കയില്‍ പ്രചരണം നല്‍കുന്നതിനുമായി സാന്‍ഫ്രാസിസ്‌കോയിലെ സംഗീതപ്രേമികളായ ഏതാനും ഐടി പ്രൊഫഷണല്‍സ് രൂപംകൊടുത്ത, ‘മ്യൂസിക് ഇന്ത്യ ഫൌണ്ടേഷന്റെ (MIF) ആഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍.  ബിനു, ഫര്‍ഹാന്‍, ഹരീഷ്, രൂപേഷ്, മെല്‍ വിന്‍, ജിതേഷ് തുടങ്ങി ഫൌണ്ടേഷനിലെ കലാകാരന്മാര്‍തന്നെയായിരുന്നു പിന്നണിയിലും. രവി ശങ്കറിന്റെ നേതൃത്വത്തില്‍ റോഷന്‍ പുത്തന്‍പുരക്കല്‍, ബിജു അഗസ്റ്റിന്‍, ബിന്‍സണ്‍ ജോസഫ്,    ജോജി ജേക്കബ്, സാജു കൈതത്തറ എന്നിവരായിരുന്നു ലോസ്ആഞ്ചലസിലെ പരിപാടികള്‍ ആസൂത്രണം ചെയ്തത്. പാര്‍വതി സഞ്ജയ് പരിപാടികള്‍ നിയന്ത്രിച്ചു.   പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്ത എല്ലാവര്‍ക്കും സംഘാടകര്‍ നന്ദിയറിയിച്ചു.    

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.