You are Here : Home / USA News

സൗത്ത് ഏഷ്യൻ റിപ്പബ്ലിക്കൻ കൊയലേഷൻ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു

Text Size  

Story Dated: Tuesday, November 19, 2019 03:36 hrs UTC

ന്യൂജഴ്സി ∙ 2018–ൽ രൂപീകരിച്ച സൗത്ത് ഏഷ്യൻ റിപ്പബ്ലിക്കൻ കൊയലേഷൻ 2020–ൽ നടക്കുന്ന പ്രസിഡന്റ്  തിരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുവാൻ തീരുമാനിച്ചതായി സ്ഥാപക ചെയർമാൻ ഹേമന്ത് ബട്ട് അറിയിച്ചു.
ന്യുജേഴ്സി റോയൽ ആൽബർട്ട്  പാലസിൽ ചേർന്ന സംഘടനയുടെ യോഗമാണ് ഐക്യകണ്ഠേന  ട്രംപിന്റെ വിജയത്തിനുവേണ്ടി രംഗത്തിറങ്ങുവാൻ തീരുമാനിച്ചത്.ട്രംപ് തിരഞ്ഞെടുപ്പു പ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്ന ന്യുജേഴ്സിയിൽ നിന്നുള്ള പ്രമുഖ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ യോഗത്തിൽ പ്രസംഗിച്ചു.ന്യൂജഴ്സി, ന്യൂയോർക്കിൽ നിന്നുള്ള നിരവധി മലയാളികൾ ഉൾപ്പെടെയു ള്ളവർ യോഗത്തിൽ പങ്കെടുത്തു.
 
south-asian-coalition
അമേരിക്ക ഗ്രേറ്റ് എഗെയ്ൻ മൂവുമെന്റ് 2020ലും സജ്ജീവമായി നിലനില്ക്കു മെന്നും ഈ ലക്ഷ്യം നിറവേറ്റുന്നതിന് സഹകരണം നൽകുമെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.
 
ട്രംപിന്റെ വിജയം ഈ സാഹചര്യത്തിൽ അനിവാര്യമാണെന്നും ലോക രാഷ്ട്രങ്ങളുടെ നെറുകയിൽ അമേരിക്ക എത്തണമെങ്കിൽ ട്രംപിന്റെ നിലപാടുകൾ നിർണായകമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കൊയലേഷൻ ഫെയ്സ് ബുക്ക് പേജിൽ പ്രവർത്തനത്തിന്റെ വിവിധ ഘട്ടങ്ങൾ പരസ്യപ്പെടുത്തുമെന്നും ചെയർമാൻ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.