ന്യൂജേഴ്സി: ടീനെക്കില്‍ ഇന്നു നടക്കുന്ന കേരളപ്പിറവി ആഘോഷങ്ങളുടെ ഉദ്ഘാടനം ബര്‍ഗന്‍ഫീല്‍ഡ് മേയര്‍ കാര്‍ലോസ് അഗ്വാസ്വിവാസ് നിര്‍വഹിക്കും. ഫാ. ജോണ്സണ് കോട്ടപ്പുറം കേരളപ്പിറവി സന്ദേശം നല്‍കും. വൈകുന്നേരം 5.30-ന് ബഞ്ചമിന് ഫ്രാങ്ക്ളിന് മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പരിപാടികള്‍ ആരംഭിക്കും. നൃത്തനൃത്യങ്ങള്‍, ഫ്രാങ്കോ നയിക്കുന്ന ഗാനമേള എന്നിവയുണ്ടായിരിക്കും. ഇന്റര്‍നാഷണല്‍ ഇവന്റ് ഓഫ് നോര്‍ത്ത് അമേരിക്കയും, ബീറ്റ്സ് ഓഫ് കേരളയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സ്കൂള്‍ അഡ്രസ്: 1315 TAFI Road, TEANECK, NJ
Comments