You are Here : Home / USA News

കാല്‍ഗറിയില്‍ കലാനികേതന്‍ ഡാന്‍സ് സ്കൂളിന്റെ പത്താം വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി

Text Size  

Story Dated: Thursday, October 31, 2019 12:51 hrs UTC

 
 
ജോയിച്ചന്‍ പുതുക്കുളം
 
 
കാല്‍ഗറി: കലാനികേതന്‍ ഡാന്‍സ് സ്കൂളിന്റെ പത്താം വാര്‍ഷികാഘോഷം പൂര്‍വാധികം ഭംഗിയായി Calgary NW BMO തിയേറ്ററില്‍ അരങ്ങേറി. പതിവുപോലെ തനത് ക്‌ളാസിക്കല്‍- ഭരതനാട്യ നൃത്തങ്ങളും ശാസ്ത്രീയ സംഗീതവുമായി രണ്ടരമണിക്കൂര്‍ നീണ്ട കലാവിരുന്ന ്‌നിറഞ്ഞ സദസ്സ് പൂര്‍ണമായും ആസ്വദിച്ചു.
 
ഒരു രജിസ്‌റ്റേര്‍ഡ് നോണ്‍പ്രോഫിറ്റ് സംഘടനയായ കലാനികേതന്‍ കാല്‍ഗറിയിലെ ഇതര സംഗീത , നൃത്തവിദ്യാലയങ്ങളുമായി സഹകരിച്ചുകൊണ്ടാണ് ഇത്തവണയും വിവിധപരിപാടികള്‍ അവതരിപ്പിച്ചത്. സീമ രാജീവ് നേതൃത്വംകൊടുക്കുന്ന കലാനികേതനിലെയും , ഗീതു പ്രശാന്ത് നേതൃത്വം കൊടുക്കുന്ന ഡാന്‍സ്സ്കൂളിലെയും , മൃദുല്‍ ബുര്‍ഗി നേതൃത്വം കൊടുക്കുന്ന ലാസ്യാ അക്കാദമി ഓഫ് ഡാന്‍സ് സ്കൂളിലെയും, മായാ നമ്പുതിരിപ്പാട് നേതൃത്വംകൊടുക്കുന്ന സംഗീത സ്കൂളിലെയും ഉള്‍പ്പടെ ഏകദേശം 60 ഓളംകുട്ടികള്‍ വിവിധപരിപാടികളില്‍ അണിനിരന്നു.
 
മമതാ നമ്പൂതിരിയും ,അനിത രാമചദ്രനും കോര്‍ഡിനേറ്റേഴ്‌സ് ആയുള്ള പ്രോഗ്രാമിന് , സ്‌നേഹ മാത്യൂസ് സ്വാഗതവും , മൈത്രേയി നന്ദിയുംപറഞ്ഞു .
കാല്‍ഗറിയില്‍ ഇന്ത്യന്‍ക്‌ളാസിക്കല്‍ കലകളുടെപ്രചരണവും അവബോധം സൃഷ്ടിക്കല ും അദ്ധ്യാപനവുമാണ് കലാനികേതന്‍ ഡാന്‍സ് ഫൗണ്ടേഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ എന്ന് സംഘാടകര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.