You are Here : Home / USA News

എം.എസ്.എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍ 16നു വിര്‍ജീയയില്‍

Text Size  

Story Dated: Thursday, October 24, 2019 03:36 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
വാഷിംഗ്ടണ്‍ ഡി.സി: വാഷിംഗ്ടണ്‍ ഡിസി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2019 എം.എസ്.എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  16നു വിര്‍ജീനിയയില്‍ വച്ച് നടത്തപ്പെടുന്നു.
 
വാഷിംഗ്ടണ്‍ റീജിയണിലെ മികച്ച ടീമുകളായ വാഷിംഗ്ടണ്‍ ഖലാസീസ്, മേരിലാന്‍ഡ് സ്‌ട്രൈക്കേഴ്‌സ്, സെന്റ് ജൂഡ്, ബാള്‍ട്ടിമോര്‍ ഖിലാഡീസ് എന്നീടീമുകളാണ് ഈവര്‍ഷത്തെ ടൂര്‍ണ്ണമെന്റില്‍ ഏറ്റുമുട്ടുന്നത്.
 
സാംസണ്‍ പ്രോപര്‍ട്ടീസ്, ഓപല്‍റിഡ്ജ് ഡെന്റല്‍, ഗ്രെയിറ്റര്‍ വാഷിംഗ്ടണ്‍ കേരളാ അസ്സോസിയേഷന്‍ തുടങ്ങിയവര്‍ സ്‌പോണ്‍സേഴ്‌സായ ടൂര്‍ണ്ണമെന്റ് ഒരുവലിയ വിജയമാക്കിതീര്‍ക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുക്കുന്നതെന്ന് സംഘാടകരായ അനസ്, സുജിത് അബ്രഹാം, റെജി തോമസ്,സിദ്ദിഖ് അബൂബക്കര്‍, ഷാജന്‍ പോള്‍, അനില്‍ ജെയിംസ് , ബിപിന്‍ ബെനഡിക്ട് തുടങ്ങിയ സംഘാടക സമിതിഅറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.