You are Here : Home / USA News

ഫ്‌ളവേഴ്‌സ് ടിവി യുഎസ്എയുടെ ഡാളസ് റീജിയന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു

Text Size  

Story Dated: Thursday, October 03, 2019 02:12 hrs UTC

 

 
ജോയിച്ചന്‍ പുതുക്കുളം
 
ഡാളസ് :മലയാള ടെലിവിഷന്‍ചരിത്രത്തില്‍  ഇതിഹാസമായി തിരുവോണദിനത്തില്‍ നമ്പര്‍ വണ്‍ റേറ്റിംഗുമായി മറ്റു ചാനലുകളെ ബഹുദൂരം പിന്തള്ളി ഒന്നാംസ്ഥാനത്തെത്തിയ ഫ്‌ളവേഴ്‌സ് ടിവിയുടെ പടയോട്ടം അമേരിക്കയിലും അലയടിക്കുന്നു. അമേരിക്കയിലെ വിവിധ റീജിയണുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഫ്‌ളവേഴ്‌സ് ടിവി യുഎസ്എയുടെ ഡാളസ് റീജിയന്‍ പ്രവര്‍ത്തനങ്ങളും വിപുലീകരിക്കുന്നു.  ഇതിന്റെഭാഗമായി, ഇന്ത്യയിലും അമേരിക്കയിലും ദൃശ്യമാധ്യമരംഗത്ത് ദീര്‍ഘകാല പ്രവര്‍ത്തനപരിചയമുള്ള, ഡാളസ് - മിഡ്‌സിറ്റീസ് സമുഹിക സാംസ്കാരിക മേഖലക ളിലെ സജീവസാന്നിദ്ധ്യം സഞ്ജീവ് ഷണ്‍മുഖംപിള്ളയെ ഡിജിറ്റല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ആയിനിയമിച്ചതായി ഫ്‌ളവേഴ്‌സ്  ടിവി യുഎസ്എ സിഇഒ ബിജു സ്കറിയ അറിയിച്ചു.
 
ഫ്‌ളവേഴ്‌സ്  ടിവി യുഎസ്എ ഡയറക്ടര്‍ ടി.സി.ചാക്കോയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാളസ് ടീമിലെ അംഗങ്ങളായ വില്‍സണ്‍ തരകന്‍ (റീജിയണല്‍ മാനേജര്‍),രവികുമാര്‍ എടത്വ (ക്യാമറ & പ്രൊഡക്ഷന്‍ ഹെഡ്), മീനനിബു, ജോസിലി എബ്രഹാം, ഐറിന്‍ കല്ലൂര്‍ എന്നിവരുടെ സേവനങ്ങള്‍ ഡാളസ് മലയാളി സമൂഹത്തിനു ഒരുമുതല്‍ക്കൂട്ടാണെന്നു ഡയറക്ടര്‍മാരായ ജോണി സാറോ, സിജോ വടക്കന്‍, ഇമ്മാനുവല്‍ സാറോ, ഡോ.ജോ ജോര്‍ജ്, നറിന്‍ സാറോ എന്നിവര്‍ അഭിപ്രായപ്പെട്ടു.
 
നിലവില്‍ അമേരിക്കയിലെ ചിക്കാഗോ, ന്യൂജേഴ്‌സി എന്നിവിടങ്ങളില്‍ അത്യാധുനിക സാങ്കേതികവിദ്യകളോടെ പ്രവര്‍ത്തിക്കുന്ന ഫ്‌ളവേഴ്‌സ് ടിവി യുഎസ്എ സ്റ്റുഡിയോ പ്രവര്‍ത്തനങ്ങള്‍ ഡാളസിലും ആരംഭിക്കുന്നതിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. വ്യാവസായിക, കലാ, സാംസ്കാരിക, സാമൂഹികമേഖലകളില്‍ അമേരിക്കന്‍ മലയാളികളെ പ്രമോട് ചെയ്യാനായി, എല്ലാ നൂതനസംവിധാനങ്ങളും ഒരുക്കിയിട്ടുള്ള ഈ സ്റ്റുഡിയോ സൗകര്യങ്ങള്‍, ഫ്‌ളവേഴ്‌സ്  ടിവി യുഎസ്എയില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ക്കു ഉപയോഗിക്കാവുന്നതാണ്.
 
അമേരിക്കന്‍ മലയാളികള്‍ ഇരുകൈകളുംനീട്ടി സ്വീകരിച്ച ഫ്‌ളവേഴ്‌സ്  ടോപ്‌സിംഗര്‍, കോമഡി ഉത്സവം, ഉപ്പും മുളകും, അമേരിക്കന്‍ ഡ്രീംസ്, അമേരിക്കന്‍ ലൈഫ്‌സ്‌റ്റൈല്‍ തുട ങ്ങിയ പരിപാടികളോടൊപ്പം തികച്ചും വ്യത്യസ്തമായ പുതിയ ജനപ്രീയപരിപാടികള്‍ നിര്‍മ്മിക്കുന്നതിനുള്ള ചര്‍ച്ചകള്‍, ഫ്‌ളവേഴ്‌സ് ടിവിയുഎസ്എയുടെ നേതൃത്വം തുടങ്ങിക്കഴിഞ്ഞു.
 
കൂടുതല്‍വിവരങ്ങള്‍ക്ക്,  ടി.സി. ചാക്കോ (ഡയറക്ടര്‍) : 214 682 7672, ബിജു സ്കറിയ (സിഇഒ) : 847 630 6462, വില്‍സണ്‍ തരകന്‍ (റീജിണല്‍ മാനേജര്‍ ) : 972 841 8924, രവികുമാര്‍ എടത്വ (ക്യാമറ &പ്രൊഡക്ഷന്‍ ഹെഡ് ) : 469 556 6598, സഞ്ജീവ് ഷണ്‍മുഖംപിള്ള (ഡയറക്ടര്‍ ഡിജിറ്റല്‍ ഓപ്പറേഷന്‍) : 425 502 2417.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.