You are Here : Home / USA News

ഹൂസ്റ്റണില്‍ സിഖ് പോലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചു

Text Size  

Story Dated: Saturday, September 28, 2019 12:55 hrs UTC

ഹൂസ്റ്റണ്‍: ഇന്ന് ഉച്ചക്ക് ട്രാഫിക് ചെക്കിങ്ങിനിടയില്‍ വില്ലന്‍സി കോര്‍ടിനു സമീപം ഡെപ്യൂട്ടി ഷെരിഫ് സന്ദീപ് ധലിവാള്‍ 42 വെടിയേറ്റു മരിച്ചു .പുറകില്‍ നിന്ന് നിരവധി തവണയാണ് സന്ദീപിന് വെടിയേറ്റത്. ഉടനെആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവെച്ചു എന്നു സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഹൂസ്റ്റണില്‍ നിന്നും പോലിസില്‍ ചേര്‍ന്ന ആദ്യ സിഖുകാരനാണ്.പത്തുവര്‍ഷമായി ഇവിടെ സേവനമനുഷ്ഠിക്കുന്നു.മൂന്നുകുട്ടികളും ഭാര്യയും ഉണ്ട്. ഈ സംഭവം ഹൂസ്റ്റന്‍ നിവാസികളെ പ്രത്യേകിച്ചു സിക് സമുദായത്തെ ഞെട്ടിപ്പിച്ചിരികയാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.