You are Here : Home / USA News

ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ നായര്‍ സൊസൈറ്റി അന്തര്‍ദേശീയ നൃത്തസന്ധ്യ സുവനീര്‍ പ്രകാശനം ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 14, 2013 11:32 hrs UTC

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളി സംഘടനകളുടെ ചരിത്രത്തില്‍ പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട്‌ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ നായര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ നൃത്തസന്ധ്യയോട്‌ അനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീര്‍ പ്രകാശനം ചെയ്‌തു. സനാതന ധര്‍മ്മത്തെക്കുറിച്ചും നായര്‍ സമുദായത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ലേഖനങ്ങള്‍ നിറഞ്ഞ സുവനീര്‍ ഹരി നായരുടെ ഭവനത്തില്‍ വെച്ചു നടന്ന ചടങ്ങിലാണ്‌ പ്രകാശനം നിര്‍വഹിച്ചത്‌. അജിത്‌ നായരുടെ നേതൃത്വത്തിലുള്ള സുവനീര്‍ കമ്മിറ്റി മാതൃകാപരമായ പ്രവര്‍ത്തനം കാഴ്‌ചവെച്ചതായി പ്രസിഡന്റ്‌ ഹരി നായര്‍ അഭിപ്രായപ്പെട്ടു. സുവനീര്‍ കമ്മിറ്റി അംഗങ്ങളായ അജിത്‌ നായര്‍, മായാ നായര്‍, നീഹാരികാ നായര്‍, രഞ്‌ജിത്‌ നായര്‍ എന്നിവര്‍ പങ്കെടുത്തു. വിശ്വവിഖ്യാതരായ നൂറോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ കലാവിരുന്ന്‌ ലോകത്തിലെ വിവിധ സംസ്‌കാരങ്ങളുടെ സംഗമവേദിയായി മാറുമെന്ന്‌ പ്രതീക്ഷിക്കുന്നു.

 

അമേരിക്കയിലെ അംഗീകൃത നൃത്ത വിദ്യാലയങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയില്‍ ഏഷ്യന്‍, ലാറ്റിന്‍, അമേരിക്കന്‍, ആഫ്രിക്കന്‍, യൂറോപ്യന്‍ നാടുകളില്‍ പ്രശസ്‌തമായ വിവിധ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കപ്പെടും. ഏതൊരു നൃത്തത്തിന്റേയും മാര്‍ഗ്ഗദര്‍ശിയും, അടിസ്ഥാന പ്രമാണവുമായ നാട്യശാസ്‌ത്രം ലോകത്തിനു സമ്മാനിച്ച ഭരതമുനിയുടെ പിന്‍മുറക്കാരായ ഇന്ത്യന്‍ കലാകാരന്മാരും ചടങ്ങില്‍ പങ്കെടുക്കും. ആഫ്രിക്കന്‍ പോര്‍ച്ചുഗീസ്‌ നൃത്തരൂപമായ കിസോമ്പ, ലാറ്റിന്‍ അമേരിക്കന്‍ സല്‍സ, ഇന്ത്യന്‍ ബാന്‍ഗ്ര തുടങ്ങിയ വിവിധ നൃത്തരൂപങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ഫ്യൂഷന്‍ ഡാന്‍സും നൃത്തസന്ധ്യയ്‌ക്ക്‌ മാറ്റുകൂട്ടും. വളരെ കുറച്ചുകാലംകൊണ്ടുതന്നെ മലയാളി സംഘടനകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്‌ചവെച്ച ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ നായര്‍ സൊസൈറ്റിയുടെ നാള്‍വഴികളില്‍ ഒരു പൊന്‍തൂവലായി മാറും ഈ നൃത്തസന്ധ്യ എന്ന്‌ പ്രതീക്ഷക്കപ്പെടുന്നു. നവംബര്‍ 28-ന്‌ സ്റ്റാഫോര്‍ഡിലെ സിവിക്‌ സെന്ററില്‍ വെച്ചാണ്‌ കലാവിരുന്ന്‌ അരങ്ങേറുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഹരിനായര്‍ (832 405 9724). രഞ്‌ജിത്‌ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.