You are Here : Home / USA News

ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: ഗായകസംഘം രൂപീകരിച്ചു

Text Size  

Story Dated: Wednesday, July 10, 2019 11:56 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
ചിക്കാഗോ: ജൂലൈ 17 മുതല്‍ 20 വരെ ചിക്കാഗോയിലെ ഹില്‍ട്ടണ്‍ കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ്  അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിലേക്ക് ഗായക സംഘം രൂപീകരിച്ച് പരിശീലനം ആരംഭിച്ചു. 
 
പൗരസ്ത്യ സഭയുടെ ജീവന്‍ അതിന്റെ ഇമ്പമേറിയ ആരാധനയാണെന്നും, ആരാധന ഹൃദയസ്പര്‍ശിയും ഇമ്പകരവുമാക്കുന്നതില്‍ ഗായകസംഘത്തിന്റെ പങ്ക് വളരെ വലുതാണെന്ന് ഗായക സംഘത്തിനു നേതൃത്വം നല്‍കുന്ന ഫാ. ഹാം ജോസഫും, ഫാ. എബി ചാക്കോയും അഭിപ്രായപ്പെട്ടു. 
 
ഈ ഫാമിലി കോണ്‍ഫറന്‍സില്‍ ചിക്കാഗോയിലെ വിവിധ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ നിന്നുമുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഗായക സംഘത്തിന്റെ പങ്കാളിത്തം ഏറ്റവും ശ്ശാഘനീയമാണെന്നും കോണ്‍ഫറന്‍സ് കോര്‍ കമ്മിറ്റിയും അഭിപ്രായപ്പെട്ടു. 
കോണ്‍ഫറന്‍സ് പി.ആര്‍ കമ്മിറ്റിക്കുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.