You are Here : Home / USA News

കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി പിളര്‍പ്പ് ഒഴിവാക്കണം: പി. സി. മാത്യു

Text Size  

Story Dated: Wednesday, May 29, 2019 12:08 hrs UTC

ഡാളസ്: കേരളാ കൊണ്‌ഗ്രെസ്സ് പാര്‍ട്ടി എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടയായാലും പിളര്‍പ്പിലേക്ക് നീങ്ങുന്ന പ്രവര്‍ത്തനങ്ങള്‍ നേതാക്കള്‍ ഒഴിവാക്കണമെന്നു പ്രവാസി കേരളാ കൊണ്‌ഗ്രെസ്സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ വര്‍ക്കിംഗ് പ്രസിഡണ്ട് പി. സി. മാത്യു ഒരു പ്രസ്താവനയിലൂടെ നേതാക്കളോട് ആവശ്യപ്പെട്ടു.
 
അടുത്തിടെ തോമസ് ചാഴികാടന്‍ എം. പി. യെ അനുമോദിക്കുവാന്‍ കൂടിയ നാഷണല്‍ കോണ്‍ഫറെന്‍സ് മീറ്റിംഗിലും  ഒരേ സ്വരത്തില്‍ ഉരുത്തിരിഞ്ഞ അഭിപ്രായം പിളര്‍പ്പിലേക്കുള്ള നടപടികള്‍ ഒഴിവാക്കണമെന്നും ഇനിയും ഒരു പിളര്‍പ്പ് കാണുവാന്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ആരും തന്നെ ആഗ്രഹിക്കുന്നില്ല എന്നും ആയിരുന്നു.  ടി. എം. ജേക്കബും, പി. സി. ജോര്ജും, ടി. എസ് ജോണും, പി. സി. തോമസും, ഫ്രാന്‍സിസ് ജോര്ജും, സ്‌കറിയ തോമസും ഒക്കെ പാര്‍ട്ടിയില്‍ നിന്നും പോയിട്ടും ദ്രുവീകരണത്തെ നേരിട്ട് പിടിച്ചു നിന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് (എം) എന്ന പാര്‍ട്ടി. 'കൊടുങ്കാറ്റില്‍ പിടിച്ചു നിന്ന മരത്തിനു ഒരു ചെറു കാറ്റിനു കുലുക്കുവാന്‍ മാത്രമേ കഴുകയുള്ളു'. മുന്‍ എം. ജി. യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറും കേരള വിദ്യാര്‍ത്ഥി കൊണ്‌ഗ്രെസ്സ് നേതാവുമായിരുന്ന ശ്രീ പി. സി. മാത്യു പറഞ്ഞു.  അമേരിക്കയിലെ ഇരുപത്തി യെട്ടു പേരടങ്ങുന്ന നാഷണല്‍ കമ്മിറ്റിയുടെ വികാരമാണെന്നും അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ യോഗത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നും ജോണ്‍ സി. വര്ഗീസ്, ചിക്കാഗോയില്‍ നിന്നും ജെയ്ബു കുളങ്ങര, മാത്തുക്കുട്ടി ആലുംപറമ്പില്‍, സജി പുതൃക്കയില്‍, ഹൂസ്റ്റണില്‍ നിന്നും ഫ്രാന്‍സിസ് ചെറുകര, സണ്ണി കാരിക്കല്‍, ജോസ് ചാഴികാടന്‍ മുതലായവര്‍ പെങ്കെടുത്തിരുന്നു.  തോമസ് ചാഴിക്കാടന്റെ വിജയം യു. ഡി. ഫിന്റേതാണെങ്കിലും ആരാകണം ജോസ് കെ. മണിക്ക് പകരം എന്ന ചോദ്യത്തിന് മാണി സാര്‍ നല്കയ ഒരേ ഒരു ശരി ഉത്തരമായിരുന്നു തോമസ് ചാഴിക്കാടന്റെ സ്ഥാനാര്ഥിത്വം എന്ന് ഏവര്‍കും ബോധ്യമായി എന്ന് യോഗം വിലയിരുത്തി.
 
ഇരു പാര്‍ട്ടിയും യോജിച്ചു പ്രവര്‍ത്തിച്ചു വന്നിരുന്ന സാഹചര്യത്തില്‍ ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിങ് ചെയര്മാന് തീര്‍ച്ചയായും താത്കാലികമായി അതെ സ്ഥാനം അലങ്കരിക്കാവുന്നതാണ് എന്നാല്‍ ജനാധിപത്യ സംവിധാനം നില നില്‍ക്കുന്ന ഒരു രാജ്യത്ത് ഒരു ജനാധിപത്യ പാര്‍ട്ടിക്ക് ജനാധിപത്യ മര്യാദകള്‍ പാലിക്കേണ്ടതായിട്ടുണ്ട്.  പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടുവാന്‍ ആവശ്യപ്പെട്ടത് ന്യായമായ കാര്യം തന്നെ ആണ്.  വിളിച്ചു കൂട്ടില്ല എന്ന് പറയുന്നത് ജാധിപത്യരമല്ലെന്നു മാത്രമല്ല സ്വേച്ഛാധിപത്യ പരമാണു.  പിളര്‍പ്പുണ്ടായാല്‍ അത് വേദന ജനകമാണ് എന്ന് മാത്രമല്ല ലജ്ജാവഹവുമാണ്.
 
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ സി. എഫ്. തോമസ്, വിക്ടര്‍ ടി. തോമസ് മുതലായവരോട് മുന്‍ കൈ എടുത്ത് ഒത്തു തീര്‍പ്പുണ്ടാക്കണമെന്നു പി. സി. മാത്യു ആവശ്യപ്പെട്ടു. കൂടാതെ, എടുത്തു ചാട്ടം ഒഴിവാക്കി, വിട്ടു വീഴ്ചകളോടെ ഇരു വിഭാഗത്തിനും തക്കതായ മുന്‍ഗണന നല്‍കി പ്രശ്!നം പരിഹരിക്കണമെന്ന് പി. ജെ. ജോസഫിനോടും ജോസ് കെ. മണിയോടും റോഷി അഗസ്റ്റിന്‍, മോന്‍സ് ജോസഫ് മുതലായവരോട് ആവശ്യപ്പെടക്കുമെന്നു ശ്രീ മാത്യു അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.