You are Here : Home / USA News

ഹൂസ്റ്റണ്‍ ചര്‍ച്ച് ഓഫ് ഗോഡ് സുവിശേഷ യോഗങ്ങള്‍ മെയ് 24 മുതല്‍; പാസ്റ്റര്‍ ജോണ്‍ ഫിലിപ്പ് നേതൃത്വം നല്‍കും.

Text Size  

Story Dated: Thursday, May 23, 2019 12:34 hrs UTC

ജീമോന്‍ റാന്നി
 
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍  ചര്‍ച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക സുവിശേഷ  യോഗവും ബൈബിള്‍ സ്റ്റഡിയും നടത്തപ്പെടുന്നു. 
 
പ്രമുഖ കണ്‍വെന്‍ഷന്‍ പ്രസംഗകനും എഴുത്തുകാരനും വേദപുസ്തക പണ്ഡിതനുമായ പാസ്റ്റര്‍ ജോണ്‍ ഫിലിപ്പ് തിരുവചന ശുശൂഷകള്‍ക്കു നേതൃത്വം നല്‍കും. കൊച്ചി ഏഷ്യന്‍ ബൈബിള്‍ കോളേജ് മുന്‍ പ്രിന്‍സിപ്പലും  ഒമാന്‍ പെന്തക്കോസ്റ്റല്‍ അസംബ്ലിയുടെ മുന്‍ പാസ്റ്ററുമായ ഇദ്ദേഹം  ബൈബിള്‍ കോളേജ് കുമ്പനാട് ഫാക്കല്‍റ്റിയായും സേവനമനുഷ്ഠിക്കുന്നു.    
 
ഹൂസ്റ്റണ്‍ ചര്‍ച്ച് ഓഫ് ഗോഡ് ദേവാലയത്തില്‍ ( 7705, S LOOP  E Fwy, Houston, TX 77012)   മെയ്  24 , 25 തീയതികളില്‍  (വെള്ളി, ശനി) വൈകുന്നേരം 7  മണിയ്ക്ക് യോഗങ്ങള്‍ ആരംഭിക്കും. ശനിയാഴ്ച  രാവിലെ 10  മണിയ്ക്ക് വേദപഠന ക്ലാസ്സും ക്രമീകരിച്ചിട്ടുണ്ട്.    
 
അനുഗ്രഹീത ദൈവദാസന്റെ തിരുവചന പ്രഘോഷണം ശ്രവിച്ചു അനുഗ്രഹം പ്രാപിപ്പാന്‍ ഏവരെയും യോഗങ്ങളിലേക്കു ക്ഷണിക്കുന്നുവെന്നു സംഘാടകര്‍ അറിയിച്ചു. 
 
 
കൂടുതല്‍   വിവരങ്ങള്‍ക്ക്, 
 
പാസ്റ്റര്‍ മാത്യു കെ ഫിലിപ്പ് (ലീഡ് പാസ്റ്റര്‍ )  281 736 6008
ഡോ.ഡെന്നി ജോസഫ്  (സെക്രട്ടറി)  713 775 7407
ജോബിന്‍ ജോണ്‍സണ്‍  (ട്രഷറര്‍)      423 356 0303
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.