You are Here : Home / USA News

എക്യൂമെനിക്കല്‍ വോളീബോള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ട്രിനിറ്റി സെന്ററില്‍ മെയ് 18 മുതല്‍

Text Size  

Story Dated: Wednesday, May 15, 2019 01:55 hrs UTC

ജീമോന്‍ റാന്നി
 
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ
(ഐസിഇസിഎച്ച്) ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വോളീബോള്‍ ബാസ്‌കറ്റ്‌ബോള്‍  ടൂര്ണമെന്റുകള്‍ക്കു തുടക്കം കുറിയ്ക്കുന്നു. 
 
മെയ് 18നു ശനിയാഴ്ച രാവിലെ 8 മണിക്കാരംഭിയ്ക്കുന്ന വോളീബോള്‍ ടൂര്‍ണമെന്റ് വൈകുന്നേരം 8 നു സമാപിക്കും. ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തോടു ചേര്‍ന്നുള്ള ട്രിനിറ്റി സെന്ററിലാണ് ( 5810, Almeda Genoa Rd, Houston, TX 77048) ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്. 
 
ഹൂസ്റ്റണിലെ വിവിധ ഇടവകകളില്‍ നിന്നു പങ്കെടുക്കുന്ന ടീമുകളില്‍കൂടി  ഹൂസ്റ്റണിലെ പ്രശസ്തരായ വോളീബോള്‍ താരങ്ങളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.  
 
ജൂണ്‍ 8,9 തീയതികളില്‍ ( ശനി, ഞായര്‍) ട്രിനിറ്റി സെന്ററില്‍ വച്ച് എക്യൂമെനിക്കല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റും നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിച്ചുവരുന്നു.     
 
കൂടുതല്‍ വിവരങ്ങള്‍ക്ക്, 
 
റവ.ഫാ. ഐസക് ബി.പ്രകാശ്  832 997 9788
റവ.ഫാ. എബ്രഹാം സഖറിയ   832 466 3153  
റജി കോട്ടയം  832 723 7995 
ബിജു ചാലക്കല്‍   832 275 1624 
നൈനാന്‍ വെട്ടിനാല്‍   832 681 6877 
അനില്‍ വര്‍ഗീസ്  832 594 7198

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.