You are Here : Home / USA News

കെസിആര്‍എം നോര്‍ത് അമേരിക്കയുടെ 17- മത് ടെലികോണ്‍ഫെറന്‍സ് (ചാക്കോ കളരിക്കല്‍)

Text Size  

Story Dated: Monday, April 29, 2019 03:20 hrs UTC

മെയ് 08, 2019 ബുധനാഴ്ച നടക്കാന്‍ പോകുന്ന കെസിആര്‍എം നോര്‍ത് അമേരിക്കയുടെ പതിനേഴാമത് ടെലികോണ്‍ഫെറന്‍സില്‍, ആ സംഘടനയുടെ പ്രസിഡന്‍റ് ശ്രീ ചാക്കോ കളരിക്കല്‍ “പൗരസ്ത്യസഭകളുടെ കാനോനസംഹിതയും മാര്‍തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളും ചര്‍ച്ച് ട്രസ്റ്റ് ബില്ലും” എന്ന വിഷയത്തെ ആസ്പദമാക്കി വടക്കെ അമേരിക്കയിലെ പ്രവാസികളോട് സംസാരിക്കുന്നതാണ്.
 
മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ പള്ളികളുടെ ഭരണം നടത്തിയിരുന്നത് പല തട്ടിലുള്ള യോഗങ്ങള്‍  ഇടവകയോഗം, പ്രാദേശികയോഗം, മലങ്കര പള്ളിക്കാരുടെ പൊതുയോഗം (സീറോമലബാര്‍ സഭാ സിനഡ്) വഴിയാണ്. (സീറോമലബാര്‍ മെത്രാന്‍സിനഡല്ലാതെതെരെഞ്ഞെടുക്കപ്പെട്ട അല്മായപ്രതിനിധികളും ഉള്‍പ്പെട്ടസീറോമലബാര്‍ സഭാ സിനഡ്‌നാളിതുവരെയായിട്ടുംരൂപീകരിച്ചിട്ടില്ല.)ദ്രാവിഡ ഗ്രാമസഭകളെ 'മണ്‍റം' എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. മാര്‍ത്തോമാ ക്രിസ്ത്യാനിസമുദായത്തിലും പള്ളിയോഗങ്ങള്‍വഴി സഭാഭരണം ആരംഭിക്കാന്‍ മണ്‍റഭരണരീതിയായിരിക്കാം പ്രേരകമായത്. ആ ഭരണസമ്പ്രദായം സുവിശേഷാധിഷ്ഠിതവും ആദിമസഭാ പാരമ്പര്യത്തിലധിഷ്ഠിതവും  തികഞ്ഞ ജനാധിപത്യ രീതിയുമായിരുന്നു. പള്ളിയുടെ ഭൗതികകാര്യങ്ങള്‍ മുഴുവനും പള്ളിയോഗംകൂടിയാണ് തീരുമാനിച്ചിരുന്നത്. പള്ളിയുടെ അനുദിനകാര്യങ്ങള്‍ സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ പള്ളിയോഗം കൈക്കാരന്‍മാരെ തെരഞ്ഞെടുത്ത് അവരെ ചുമതലപ്പെടുത്തിയിരുന്നു.നിയമാനുസൃതമായ ഒരു ട്രസ്റ്റിനുള്ള അധികാരമായിരുന്നു പള്ളിയോഗങ്ങള്‍ക്ക് ഉണ്ടായിരുന്നത്. വികാരി അധ്യക്ഷനായുള്ള പള്ളിയോഗതീരുമാനങ്ങളില്‍ മാറ്റംവരുത്താനോ നിരാകരിക്കാനോ മെത്രാന് അധികാരം ഉണ്ടായിരുന്നില്ല. ആധ്യാത്മികശുശ്രൂഷകനായ മെത്രാന്‍ ഇടവകയുടെ ആഭ്യന്തരഭരണത്തില്‍ ഇടപെടാനോ അധികാരം പ്രയോഗിക്കാനോ നസ്രാണിപള്ളിഭരണസമ്പ്രദായം അനുവദിച്ചിരുന്നില്ല.
 
1992ല്‍ പൗരസ്ത്യകാനോന്‍ നിയമസംഹിത സീറോമലബാര്‍ സഭയ്ക്ക് ബാധകമാക്കിയതോടെ പള്ളികളുടെ ഭൗതികഭരണത്തില്‍ കാതലായ മാറ്റം സംഭവിച്ചു. ("പൗരസ്ത്യസഭകളുടെ കാനോനകള്‍ സഭാജീവിതത്തില്‍" എന്ന ശീര്‍ഷകത്തില്‍ അതിന്‍റെ മലയാളം പതിപ്പ് 'ഓറിയന്‍റല്‍ കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യ'യുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.) പൗരസ്ത്യസഭകളുടെകാനോനകളുടെഅടിസ്ഥാനത്തില് മാര്പാപ്പയാല്‍ നിയമിതരായമെത്രാന്മാരിലാണ് പള്ളിയുടെസാമ്പത്തികഭരണത്തിന്‍റെ അധികാരംനിക്ഷിപ്തമായിരിക്കുന്നത്.തീരുമാനങ്ങള്‍ എടുക്കാനും അത് നടപ്പിലാക്കാനും അധികാരമുണ്ടായിരുന്ന പള്ളിയോഗത്തെ ഇപ്പോള്‍ വികാരിയെ ഉപദേശിക്കാന്മാത്രം അവകാശമുള്ള സമതിയായി തരംതാഴ്ത്തി. കൂടാതെ പാശ്ചാത്യപള്ളിഭരണ രീതിയിലുള്ള പാരിഷ്കൗണ്‍സില്‍ നടപ്പിലാക്കി.പാരിഷ്കൗണ്‍സില്‍ അംഗങ്ങള്‍ പൊതുയോഗത്താലോ വാര്‍ഡ് യൂണിറ്റ് യോഗത്താലോ തെരെഞ്ഞടുക്കപ്പെട്ടവരും ഉദ്യോഗവശാല്‍ (ex-offocio) അംഗങ്ങളായവരും നാമനിര്‍ദേശം ചെയ്യപ്പെട്ടവരുമാണ്. ആ സമിതിയ്ക്ക് രൂപതാദ്ധ്യക്ഷന്‍റെ സംഗീകാരവും വേണം. സീറോ മലബാര്‍ സഭയുടെ മെത്രാന്‍സിനഡ് രൂപം കൊടുത്തിട്ടുള്ള പ്രത്യേക നിയമവ്യവസ്ഥകളും പാലിക്കണം. എന്നുവെച്ചാല്‍, ഹയരാര്‍ക്കിയാല്‍ നിയന്ത്രിതമായ പള്ളിപ്രതിനിധികളാണ് പള്ളിഭരണം ഇന്ന് നടത്തുന്നത്.
 
ഇടവകപ്പള്ളികളുടെയും രൂപതകളുടെയും മറ്റ്സ്ഥാപനങ്ങളുടെയുംസ്വത്തുഭരണകാര്യത്തില്‍വളരെയേറെ അഴിമതികള്‍ ഈ അടുത്തകാലത്ത് നടന്നിട്ടുണ്ട്.സഭാംഗങ്ങള്‍ കഠിനാധ്വാനം ചെയ്തുസ്വരൂപിച്ച സ്വത്തുക്കള്‍ നഷ്ടപ്പെട്ടുപോകുന്നതില്‍അവര്‍ ദുഖിതരുമാണ്.ഇടവകക്കാര്‍ക്ക് അവരുടെ സ്വത്ത് കാത്തുസൂക്ഷിക്കണമെങ്കില്‍ ‘ചര്‍ച്ച് ട്രസ്റ്റ് ബില്‍'പോലുള്ള സിവില്‍ നിയമത്തെ ആശ്രയിക്കാതെ മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമില്ല.ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ അടിത്തറയായ ആ ബില്ല് എത്രയും വേഗം പാസായിക്കിട്ടാന്‍ അല്മായര്‍ ഒന്നടങ്കം പരിശ്രമിക്കേണ്ടതാണ്.
 
നസ്രാണിപാരമ്പര്യങ്ങള്‍, പൗരസ്ത്യകാനോന്‍നിയമസംഹിത, ചര്‍ച്ച് ട്രസ്റ്റ് ബില്‍ എന്നി വിഷയങ്ങളെ സംബന്ധിച്ചുള്ള കൂടുതല്‍ ചര്‍ച്ചയ്ക്കായി നിങ്ങള്‍ എല്ലാവരെയും കെസിആര്‍എം നോര്‍ത് അമേരിക്കസ്‌നേഹപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു.
 
ടെലികോണ്‍ഫെറെന്‍സിന്‍റെ വിശദ വിവരങ്ങള്‍:
മെയ് 08 , 2019, ബുധനാഴ്ച (May 08 , 2019, Wednesday) 9 PM (EST)
Moderator: Mr. A. C. George 
The number to call: 1-605-472-5785; Access Code: 959248#

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.