You are Here : Home / USA News

താരാ ആര്‍ട്‌സ് വിജയന് മലയാളി അസോസിയേഷന്‍ ഓഫ് റിയോ ഗ്രാന്‍ഡെ വാലിയുടെ ആദരം

Text Size  

Story Dated: Monday, April 29, 2019 01:58 hrs UTC

ടെക്‌സസ്: അമേരിക്കന്‍ മലയാളികളുടെ കലാ-സാംസ്കാരികാഭിനിവേശത്തിന്റെ പൂമുഖത്ത് ആദ്യമായി സിനിമ കാണിച്ചും കഴിഞ്ഞ 40 വര്‍ഷമായി താരനിശകളും മെഗാഷോകളും സംഗീതവിരുന്നുകളും സംഘടിപ്പിച്ചും അംഗീകാരപ്പെരുമ നേടിയ താരാ ആര്‍ട്‌സിന്റെ സാരഥി വിജയന്‍ മേനോന്‍ എന്ന സി വിജയന് മലയാളി അസോസിയേഷന്‍ ഓഫ് റിയോ ഗ്രാന്‍ഡെ വാലിയുടെ ആദരം. ടെക്‌സസ് എഡിന്‍ബര്‍ഗ് ഓഡിറ്റോറിയത്തിന്‍ നടന്ന “താരാ ആര്‍ട്‌സ് മനോജ് കെ ജയന്‍ ഷോ 2019’ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഈ കലാ സ്‌നേഹിയെ പൊന്നാടയണിയിച്ച് ആദരിച്ചപ്പോള്‍ സൗത്ത് ടെക്‌സസിലെ മലയാളി സമൂഹം അതിന് സാക്ഷികളായി. 

മലയാള സിനിമയെ നെഞ്ചേറ്റി അമേരിക്കയിലെത്തിയ വിജയന്‍ മേനോന്‍ കഴിഞ്ഞ നാല് പതിറ്റാിലേറെയായി പൂര്‍വാധികം ശക്തിയോടെ നടത്തുന്ന കലാ പ്രവര്‍ത്തനം അമേരിക്കന്‍ മലയാളികള്‍ എക്കാലത്തും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുകയാണെന്ന് മലയാളി അസോസിയേഷന്‍ ഓഫ് റിയോ ഗ്രാന്‍ഡെ വാലിയുടെ സ്ഥാപക പ്രസിഡന്റും ഷോ കോ-ഓര്‍ഡിനേറ്ററും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് അംഗവും സാമൂഹിക-സാംസ്കാരിക-മാധ്യമ പ്രവര്‍ത്തകനുമായ ഹരി നമ്പൂതിരി അ‘ിപ്രായപ്പെട്ടു. മലയാളി അസോസിയേഷന്‍ ഓഫ് റിയോ ഗ്രാന്‍ഡെ വാലി പ്രസിഡന്റ് ജോസഫ് ബിജു സ്വാഗതമാശംസിച്ച ചടങ്ങിനുശേഷം മനോജ് കെ ജയന്റെ നേതൃത്വത്തില്‍ നടന്ന ഷോ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകര്‍ക്ക് വിനോദത്തിന്റെ ആനമ്പ വിരുന്നായി.

താരാ ആര്‍ട്‌സിന്റെ ഷോകള്‍ എം.ജി.ആര്‍ മുതല്‍ ഇപ്പോള്‍ മനോജ് കെ ജയനില്‍ വരെ എത്തിനില്‍ക്കുന്നു. തിക്കുറിശി, പ്രേംനസീര്‍, മധു, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സി വിജയന്റെ ഷോകളില്‍ പങ്കെടുക്കാത്ത നടന്‍മാരില്ല. വൈജയന്തിമാല മുതലുള്ള നടികളും മലയാളത്തിന്റെ നായികമാരും ഗാനഗന്ധര്‍വന്‍ യേശുദാസ് ഉള്‍പ്പെടെയുള്ള സംഗീതജ്ഞരും എസ് ജാനകി, കെ.എസ് ചിത്ര തുടങ്ങിയ ഗായികമാരും താരാ ആര്‍ട്‌സിന്റെ ഷോകളെ എക്കാലത്തും ജനപ്രിയമാക്കിയിട്ടു്. സി വിജയന്‍ അവതരിപ്പിക്കാത്ത ഷോകളില്ല. പാട്ടും ഡാന്‍സും സ്കിറ്റും ഒക്കെയായി താരാ ആര്‍ട്‌സിന്റെ ഷോകള്‍ വാസ്തവത്തില്‍ വിനോദത്തിന്റെ ഉല്‍സവമാണ്. ഇതര ഷോകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി പുതുമകള്‍ നിറഞ്ഞ ഷോകള്‍ കുടുംബ പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിക്കുന്നു.

കൈയില്‍ എഞ്ചിനീയറിങ് ബിരുദവും മനസില്‍ കൊതിതീരാത്ത സിനിമാക്കമ്പവുമായി 1970ലാണ് സി വിജയന്‍ അമേരിക്കയിലെത്തുന്നത്. ഒരു സിനിമ സംഘടിപ്പിക്കാനുള്ള നിരന്തരമായ കത്തിടപാടുകള്‍ക്കൊടുവില്‍ 1971ല്‍ “അടിമകള്‍’ എന്ന ചിത്രം ന്യൂയോര്‍ക്കില്‍ പ്രദര്‍ശിപ്പിക്കാനായി. മലയാളി കുടുംബങ്ങള്‍ തീര്‍ത്തും കുറവായിരുന്ന അന്ന് 16 എം.എം പ്രൊജക്ടറില്‍ പ്രദര്‍ശിപ്പിച്ച സിനിമകാണാനെത്തിയത് അഞ്ഞൂറിലേറെ മലയാളികളാണെന്നത് വലിയ അത്ഭുതം തന്നെ. ഗംഭീര തുടക്കമായിരുന്നു അത്. തുടര്‍ന്ന് സി വിജയനിലൂടെ അമേരിക്കന്‍ മലയാളി സമൂഹത്തിലേയ്ക്ക് മലയാള പടങ്ങള്‍ ഒഴുകിയെത്തി. പിന്നാലെ വെള്ളിത്തിരയിലെ ഇഷ്ട താരങ്ങളും. എം.ജി.ആര്‍ ഉള്‍പ്പെടെയെല്ലാവരും സി വിജയന്റെ വീട്ടിലും അതിഥികളായെത്തി. ശിവാജി ഗണേശന്‍, ജയലളിത, പ്രേം നസീര്‍...അങ്ങനെ ആ പട്ടിക നീളുന്നു. 1976ല്‍ സി വിജയന്റെ വിവാഹത്തിന് എം.ജി.ആര്‍ കണ്ണൂരിലെ കൂത്തുപറമ്പിലെത്തിയപ്പോള്‍ ഞെട്ടാത്തവരില്ലായിരുന്നു. അങ്ങനെ സംഭവകഥകള്‍ ഒരുപാടു്.

ന്യൂയോര്‍ക്കില്‍ 1971ല്‍ “അടിമകള്‍’ പ്രദര്‍ശിപ്പിച്ചപ്പോള്‍, ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന മലയാള സിനിമയായി അത്. “ഗുഡ് ന്യൂസ്’ എന്ന പേരില്‍ 1972ല്‍ അമേരിക്കയില്‍ ആദ്യമായി മലയാള പ്രത്രം തുടങ്ങി. 1978ല്‍ ആദ്യ മലയാള റേഡിയോ പരിപാടിയുടെ ബ്രോഡ്കാസ്റ്റിങ് ആരംഭിച്ചു. 1976ലായിരുന്നു ഇന്ത്യയ്ക്ക് പുറത്തെ ആദ്യ താരനിശ അമേരിക്കയില്‍ അരങ്ങേറിയത്. താരാ ആര്‍ട്‌സ് ഇതുവരെ നാല്‍പതിലേറെ സ്റ്റാര്‍ നൈറ്റുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.  യേശുദാസിന്റെ 52, എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ 56, ചിത്രയുടെ 28, എസ് ജാനകിയുടെ 26, പി സുശീലയുടെ 20 എന്നിങ്ങനെ സംഗീത പരിപാടികളും നടത്തിയിട്ടുണ്ട്.  അങ്ങനെ ഇടവേളകളില്ലാതെ താരാ ആര്‍ട്‌സ് അമേരിക്കന്‍ മലയാളികളെ രസിപ്പിച്ചുകൊിരിക്കുന്നു.

മുപ്പത് വര്‍ഷമായി എമര്‍ജന്‍സി ഫിസിഷ്യനായി സേവനമനുഷ്ഠിക്കുന്ന ഡോ. രാധിക വിജയനാണ് സി വിജയന്റെ ജീവിത പങ്കാളി. താരാ വിജയന്‍ (അസിസ്റ്റന്റ് മെഡിക്കല്‍ ഡയറക്ടര്‍ ഐഡി ഡിപ്പാര്‍ട്ട്‌മെന്റ് യു.സി.എല്‍.എ, ലോസാഞ്ചല്‍സ്), മീരാ മേനോന്‍ (ഹോളിവുഡിലെ 35 ശ്രദ്ധേയമായ വനിതാ സംവിധായകരില്‍ ഒരാളായി ഗ്ലാമര്‍ മാഗസിന്‍ തിരഞ്ഞെടുത്ത വ്യക്തി) എന്നിവര്‍ മക്കള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.