You are Here : Home / USA News

ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റിനു ഇന്ന് തുടക്കം

Text Size  

Story Dated: Friday, April 26, 2019 12:45 hrs UTC

മാര്‍ട്ടിന്‍ വിലങ്ങോലില്‍
 
ഡാലസ്: ടെക്‌സാസിലെ  പ്രമുഖ മലയാളി സോക്കര്‍  ക്ലബായ ഫുട്‌ബോള്‍ ക്ലബ് ഓഫ് കാരള്‍ട്ടന്റെ (എഫ്‌സിസി  ആഭിമുഖ്യത്തില്‍ നടക്കുന്ന  ആനുവല്‍   ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍  ടൂര്‍ണമെന്റിനു ഇന്ന് തുടക്കം.  
മുന്‍ കേരള താരം  ലേണല്‍ തോമസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
 
ഏപ്രില്‍ 26 , 27  തീയതികളില്‍ ദി കോളനി ടാര്‍ണര്‍ സോക്കര്‍ കോംപ്ലക്‌സിലാണ്   (5900 Turner St The Colony, TX 75056) മത്സരങ്ങള്‍.  ഫൈനല്‍ ശനിയാഴ്ച വൈകുന്നേരം 7 മണിക്ക്  ഫ്‌ളഡ് ലൈറ്റില്‍  നടക്കും.  
ന്യൂ യോര്‍ക്ക്‌സ്,  , ഒക്ലഹോമ, ഹൂസ്റ്റണ്‍ , ഓസ്റ്റില്‍, ഡാളസ് തുടങ്ങിയ   സ്ഥലങ്ങളില്‍ നിന്നായി ഒന്‍പതു  ടീമുകള്‍ ഇത്തവണ  ടൂര്‍ണമെന്റില്‍ പങ്കെടുക്കും.  എഫ്‌സിസി പ്രസിഡണ്ട്  മഞ്ചേഷ് ചാക്കോയോയുടെ നേതൃത്വത്തില്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായുള്ള   ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.   
 
ഷിനു പുന്നൂസ് എക്‌സ്പ്രസ്  ഫാര്‍മസി കരോള്‍ട്ടന്‍ (ഗ്രാന്‍ഡ്  സ്‌പോണ്‍സര്‍), സ്‌പൈസ് വാലി ഏഷ്യന്‍ ഫുഡ് മാര്‍ട്ട് , സിബി സെബാസ്റ്റ്യന്‍ ക്രിസ്റ്റല്‍ റൂഫിങ് കണ്‍സ്ട്രക്ഷന്‍   എന്നിവര്‍ ടൂര്‍ണമെന്റ് (ഗ്രാന്‍ഡ്  സ്‌പോണ്‍സര്‍))  എന്നിവര്‍ സ്‌പോണ്‍സേഴ്‌സ് ആണ് . കായികപ്രേമികളെ  വേദിയിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍  അറിയിച്ചു.  
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: മഞ്ചേഷ് ചാക്കോ 469 258 8688 , മാത്യു മാത്യൂസ് (സാബു ) 214  460 8058 , ഗ്രെഗ് വാഴച്ചിറ 469  363  4734 (ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റേഴ്‌സ്)
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.