You are Here : Home / USA News

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍ വിഷു ആഘോഷവും ഏപ്രില്‍ 27 ശനിയാഴ്ച

Text Size  

Story Dated: Tuesday, April 16, 2019 05:33 hrs UTC

ശ്രീകുമാർ ഉണ്ണിത്താൻ 
 
ന്യൂറൊഷൽ : വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റർ വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്പ്ലൈൻസിലുള്ള കോൺഗ്രഗേഷൻ കോൾ അമി  ഓടിറ്റോറിയത്തിൽ (252 Soundview Avenue, White Plains, NY 10606) ഏപ്രിൽ 27  ന് , ശനിയാഴിച്ച  വൈകിട്ട് 5  .30 മുതല്‍ 10  മണിവരെ നടത്തുന്നതാണ്. 
 
ഈസ്റ്റർ മെസ്സേജ് നൽകുന്നത് യോങ്കേഴ്‌സ് സെന്റ് ആൻഡ്രൂഡ്‌സ് മാത്തോമാ ചർച്ചിലെ വികാരി റെവ. കെ .എ .വർഗീസും  വിഷു മെസ്സേജ് നൽകുന്നത് അമേരിക്കയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഉണ്ണികൃഷ്ണൻ ഫ്ലോറിഡായാണ്. 
 
പ്രവാസി മലയാളികൾക്ക് എന്നും ഓർമ്മിക്കാനും, ഒർത്തിർക്കനും  കഴിയുന്ന മലയാളി മനസുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച ഒരു പിടി  കലാകാരൻമ്മാരും കലാകാരികളുംഅവതരിപ്പിക്കുന്ന    വേറിട്ട കലാപരിപാടികളും നുതന അവതരണശൈലിയുമായെത്തുന്ന  സംഗീതത്തിൽ  പ്രപഞ്ചം സൃഷ്ടിക്കുന്ന ഗായിക, ഗായകൻമ്മാർ അവതരിപ്പിക്കുന്ന സംഗീതനിഷയും  സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്ഥതയുംകൊണ്ട് ഒട്ടേറെ പുതുമകളാണ്  നമക്ക് സമ്മാനിക്കാനിരിക്കുന്നത്‌.
 
ആയിരത്തിൽ പരം ആളുകൾക് ഇരിക്കവുന്ന ഓടിറ്റോറിയo ആണ് ഫാമിലി നെറ്റിന് വേണ്ടി  സജമാക്കിയിരിക്കുന്നത്.ഏതു സാഹചര്യത്തിൽ ജീവിച്ചാലും സ്വന്തം സംസ്കാരത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നവരാണ് പ്രവാസികളായ മലയാളികൾ. എളിയ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങളുമായി ഒരുക്കുന്ന ഈ സായം സന്ധ്യയുടെ പൂർണ്ണവിജയം കലാസ്‌നേഹികളായ നിങ്ങള്‍ ഓരോരുത്തരുടേയും സഹകരണത്തിലാണെന്ന കാര്യം സവിനയം അറിയിക്കുകയാണ്.
 
ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാൻ വെസ്റ്റ്‌ചെസ്റ്റർ, ന്യൂ യോർക്ക്‌ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് ജോയി ഇട്ടൻ, വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, സെക്രട്ടറി നിരീഷ് ഉമ്മൻ, ട്രഷർ ടെറസൺ തോമസ്, ജോയിന്റ് സെക്രട്ടറി പ്രിൻസ് തോമസ്, ട്രസ്റ്റി ബോർഡ് ചെയർ രാജൻ റ്റി ജേക്കബ്  എന്നിവർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.