You are Here : Home / USA News

അമേരിക്കയില്‍ മൂട്ടകളുടെ എണ്ണം പെരുകുന്നു; തടയാന്‍ വല്ല മാര്‍ഗവും ഉണ്ടോ?

Text Size  

Story Dated: Thursday, November 07, 2013 09:22 hrs UTC

സൗത്ത്‌ അമേരിക്കയില്‍ മൂട്ടകളുടെ എണ്ണം പെരുകുന്നതായി റിപ്പോര്‍ട്ട്‌. സെന്‍ട്രല്‍ ടെന്നിസിയില്‍ ഈ വര്‍ഷം മൂട്ടകളുടെ എണ്ണം അതിഭീകരമാം വിധംവര്‍ദ്ധിച്ചിരിക്കുകയാണെന്ന്‌ സെന്‍ട്രല്‍ എക്‌സ്റ്റന്‍ഷന്‍ സര്‍വ്വീസിലെ പ്രാണിശാസ്‌ത്രകാരനായ ഡേവിഡ്‌ കുക്ക്‌ അറിയിച്ചു. പെണ്‍മൂട്ടകളാണ്‌
ഇത്തരത്തില്‍ ഇവിടെയങ്ങും നിറഞ്ഞിരിക്കുന്നത്‌.

മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധത്തിലാണ്‌ ഇത്തരം മൂട്ടകള്‍ ഇവിടെ പെരുകിയിരിക്കുന്നത്‌. ചൂടുള്ള സ്ഥലങ്ങളാണ്‌ ഈ പെണ്‍മൂട്ടകള്‍ താമസത്തിനായി തിരഞ്ഞെടുക്കാറുള്ളതെന്ന്‌ ഡേവിഡ്‌ കുക്ക്‌ പറയുന്നു.തണുപ്പുള്ള പ്രദേശങ്ങളില്‍ ഇവ താമസിക്കാറില്ല. ടെന്നിസിയിലേത്‌ അവക്ക്‌ വളരാനാവശ്യമായ കാലാവസ്ഥയാണ്‌. ഒപ്പം അവക്കാവശ്യമുള്ള ഭക്ഷണവും ഇവിടെ
നിന്നും ലഭിക്കുന്നുണ്ട്‌ . അതുകൊണ്ടു തന്നെയാണ്‌ അവ ഇവിടെ നിന്നും പോകാതിരിക്കുന്നതും-അദ്ദേഹം പറയുന്നു. ടെന്നിസിയിലുള്ള ആളുകള്‍ക്ക്‌
മുഴുവന്‍ പറയാനുള്ളതും ഈ പെണ്‍മൂട്ടകളുടെ ശല്യത്തെക്കുറിച്ചാണ്‌. പലരും ഇവയുടെ കൂട്ടത്തോടെയുള്ള വരവു കണ്ട ഷോക്കിലാണ്‌. കട്ടിയുള്ള ഐസ്‌ കൊണ്ടു മാത്രമേ ഇവയെ ഓടിക്കാനാവുകയുള്ളൂ എന്ന്‌ ഡേവിഡ്‌ പറയുന്നു. ഇത്തരത്തില്‍ ചെയ്യുകയാണെങ്കില്‍ മാത്രമേ അടുത്ത വര്‍ഷം ആകുമ്പോഴേക്കും ഇവയുടെ എണ്ണം കുറക്കാനാകൂ എന്ന്‌ ഇദ്ദേഹം മുന്നറിയിപ്പ്‌ നല്‍കുന്നുമുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.