ബിന്ദു ടിജി
ന്യൂയോര്‍ക്ക്: പുതുമ നിറഞ്ഞ പരിപാടികളാല്‍ ലോകമെമ്പാടു മുള്ള മലയാളി പ്രേക്ഷകര്‍ക്ക് ദൃശ്യ വിരുന്നൊരുക്കുന്ന ഏഷ്യാ നെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യയില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് (അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 8.30 നു ഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് ഈയാഴ്ച്ചയും വൈവിധ്യ മുള്ള നോര്‍ത്ത് അമേരിക്കന്‍ പരിപാടികളുമായ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു. ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ : അമേരിക്കയില്‍ രണ്ടായിരത്തി ഇരുപതിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ ഡമോക്രറ്റിക് പക്ഷത്ത് സ്ഥാനാര്‍ത്ഥി കള്‍ പെരുകുന്നു . പ്രാരംഭ അഭിപ്രായ സര്‍വ്വേ ട്രംപിന് അനുകൂലമല്ല .
അലബാമ യില്‍ വന്‍നാശം വിതച്ച ചുഴലിക്കാറ്റ് ഇരുപതോളം ജീവനപഹരിച്ചു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു ഡിസ് നി യുടെ പുതിയ ചിത്രം ഡംബോ പ്രദര്‍ശനത്തിനെത്തുന്നു . അന്താരാഷ്ട്ര വനിതാ ദിനത്തോട നുബന്ധിച്ച് ഫോമാ സെന്‍ട്രല്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ "ബാഗ് ഓഫ് റൈസ് ചാരിറ്റീസ് " സംഘടിപ്പിച്ചു . ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി യുടെ 2019 20 വര്‍ഷങ്ങളിലെ പ്രവര്‍ത്തനോല്‍ഘാടനം ഇല്ലിനോയ് സ്റ്റേറ്റ് അസംബ്ലി മാന്‍ രാം വില്ലിവലന് നിര്‍വഹിച്ചു . ഫിലാഡല്‍ഫിയയിലെ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ ലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു . സെന്റ് വിന്‍സെന്റ് വിന്‍സെന്റ് ഡി പോള്‍ ഫണ്ട് ചാരിറ്റബിള്‍ ട്രസ്റ്റ് ന്റെ ഫണ്ട് റൈസിംഗ് ചാരിറ്റബിള്‍ ട്രസ്റ്റ് ന്റെ ചാരിറ്റി ന്യൂ ജേഴ്സി യില്‍ വ്യത്യസ്ത പരിപാടികളോടെ നടന്നു . പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.എസ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.
Comments