You are Here : Home / USA News

സാഹിത്യവേദി നവംബര്‍ എട്ടിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 06, 2013 11:24 hrs UTC

ഷിക്കാഗോ: 2013 നവംബര്‍ 1,2 തീയതികളില്‍ ന്യൂജേഴ്‌സിയില്‍ നടന്ന ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ അഞ്ചാമത്‌ കണ്‍വന്‍ഷന്‍ ആയിരുന്നതിനാല്‍ നവംബര്‍ ഒന്നിന്‌ വെള്ളിയാഴ്‌ച സമ്മേളിക്കേണ്ടിയിരുന്ന സാഹിത്യവേദി രണ്ടാം വെള്ളിയാഴ്‌ചയായ നവംബര്‍ എട്ടിലേക്ക്‌ മാറ്റിയിരിക്കുന്നു. എട്ടാം തീയതി വെള്ളിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ കണ്‍ട്രി ഇന്‍ ആന്‍ഡ്‌ സ്യൂട്ടില്‍ കൂടുന്ന 178-മത്‌ സാഹിത്യവേദിയില്‍, ദീര്‍ഘകാലം ചവറയിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറായും, കേരളാ മിനറല്‍സ്‌ ലിമിറ്റഡിന്റേയും, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്‌ട്‌സിന്റേയും മാനേജിംഗ്‌ ഡയറക്‌ടറുമായിരുന്ന പി.എസ്‌. നായര്‍ പ്രബന്ധം അവതരിപ്പിക്കും.

 

തന്റെ ഔദ്യോഗിക ജീവിത കാലഘട്ടത്തില്‍ ജോലി സംബന്ധമായും വ്യക്തിഗതമായും ഉണ്ടായ ജീവിതാനുഭവങ്ങളെ നര്‍മ്മത്തിലും കാര്യത്തിലും ഊന്നി അവതരിപ്പിക്കുന്ന പ്രബന്ധം കേട്ട്‌ ആസ്വദിച്ച്‌ ധാതുമണലിന്റെ അവസ്ഥയും വ്യാപ്‌തിയും അതു കൈകാര്യം ചെയ്യുന്നതില്‍ ഉണ്ടാകുന്ന പാകവും പാകപ്പിഴകളും നിവാരണ ഉത്തേജന വിധങ്ങളും മനസിലാക്കുന്നതിന്‌ സാഹിത്യസ്‌നേഹികളെ സാഹിത്യവേദിയിലേക്ക്‌ ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പി.എസ്‌. നായര്‍ (847 323 7326), ജോണ്‍ ഇലക്കാട്ട്‌ (773 282 4955).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.