You are Here : Home / USA News

ചിക്കാഗൊ മേയര്‍ പദവി- ആഫ്രിക്കന്‍ അമേരിക്കന്‍ വനിതയ്ക്ക്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, February 28, 2019 11:28 hrs UTC

ചിക്കാഗൊ: ചിക്കാഗൊ മേയര്‍ സ്ഥാനത്തേക്ക് ഫെബ്രുവരി 26 ന് നടന്ന തിരഞ്ഞെടുപ്പില്‍ ആകെ മത്സര രംഗത്തുണ്ടായിരുന്ന 14 പേരില്‍ രണ്ട് ആഫ്രിക്കന്‍ അമേരിക്കന്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ ഒഴികെ എല്ലാവരും പുറത്തായി. ലോറി ലൈറ്റ് ഫൂട്ട്(56), ടോണി ഫ്രക്ക് വിങ്കില്‍(71) എന്നീ രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്ക് പോള്‍ ചെയ്ത വോട്ടിന്റെ അമ്പതു ശതമാനം വോട്ടുകള്‍ നേടാനാകാത്തതുകൊണ്ടു ഇവരും തമ്മില്‍ ഏപ്രില്‍ രണ്ടിന് റണ്ണ് ഓഫ് മത്സരത്തില്‍ വീണ്ടും ഏറ്റുമുട്ടും. ഇവരില്‍ ആരും ജയിച്ചാലും ചിക്കാഗൊയുടെ ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതി ചേര്‍ക്കും. 26ന് നടന്ന തിരഞ്ഞെടുപ്പില്‍ വൈകീട്ട് ഫലം പ്രഖ്യാപിച്ചപ്പോള്‍ ലൈറ്റ് ഫുട്ട് 90,000 വോട്ടുകള്‍ നേടി ഒന്നാം സ്ഥാനവും, ഫ്രിക്ക് വിങ്കിള്‍ 83000 വോട്ടുകള്‍ നേടി രണ്ടാംസ്്ഥാനവും കരസ്ഥമാക്കി. രണ്ടു തവണ ചിക്കാഗൊ മേയറായിരുന്നു റാം ഇമ്മാനുവേല്‍ മൂന്നാമതൊരിക്കല്‍ കൂടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതാണ് സ്ഥാനാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത്. ഏപ്രില്‍ 2നുള്ള രണ്‍ ഓഫില്‍ ലോറി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ മറ്റൊരു പ്രത്യേകത കൂടി ഉണ്ടാകും. ആദ്യമായി ചിക്കാഗൊക്ക് ലഭിക്കുന്ന ആദ്യ ഓപ്പന്‍ ഗെ മേയറായിരിക്കും ലോറി. ഫ്രിക്ക് വികാളിന് നിരവധി യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ജയം തനിക്കായിരിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ആര് ചിക്കാഗൊ മേയര്‍ ആയി തിരഞ്ഞെടുക്കപ്പെടുമെന്ന് ഏപ്രില്‍ 2ന് വോട്ടെടുപ്പിന് ശേഷം മാത്രമേ വ്യക്തമാകൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.