You are Here : Home / USA News

ഇല്ലിനോയ്‌സ് അറോറയില്‍ വെടിവെപ്പ് 5 മരണം; അഞ്ചു പോലീസുകാര്‍ക്ക് പരിക്കേറ്റു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, February 16, 2019 06:38 hrs UTC

അറോറ(ഇല്ലിനോയ്‌സ്): ഫെബ്രുവരി 15 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു ഇല്ലിനോയ്‌സ് അറോറയിലുണ്ടായ കൂട്ട വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും, അഞ്ചു പോലീസുകാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 
വെടിവെച്ചു എന്ന് പറയപ്പെടുന്ന ഗാരി മാര്‍ട്ടിന്‍(45) പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും അറോറ പോലീസ് ചീഫ് ക്രിസ്റ്റീന്‍ സിമെന്‍ പറഞ്ഞു.
 
പ്രാദേശിക സമയം ഉച്ചക്ക് 1.24 നാണ് അറോറ ഇന്‍ഡസ്ട്രിയില്‍ വേയര്‍ ഹൗസ് മുന്‍ ജീവനക്കാരനായ ഗാരി തോക്കുമായി പ്രത്യക്ഷപ്പെട്ടു. തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റു മരിച്ചവര്‍ 5 പേരും പുരുഷന്മാരായിരുന്നു. മരിച്ചവരുടെ പേരു വിവരം വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല.
 
വെടിവെച്ചു നടക്കുന്ന സമയം പ്രാറ്റ് കമ്പനിയില്‍ ഏകദേശം മുപ്പതോളം പേര്‍ ഉണ്ടായിരുന്ന വിവരം ലഭിച്ചു നിമിഷങ്ങള്‍ക്കകം എത്തിച്ചേര്‍ന്ന സ്വാറ്റ് ടീമംഗങ്ങളാണ് കൂടുതല്‍ പേരുടെ ജീവന്‍ രക്ഷിച്ചത്.

ലേസര്‍ ഘടിപ്പിച്ച തോക്കാണ് പ്രതി വെടിവെക്കുവാന്‍ ഉപയോഗിച്ചതെന്ന് കമ്പനിയിലെ ജീവനക്കാര്‍ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.