You are Here : Home / USA News

കാൻജ് 2019 വർഷത്തെ റിപ്പബ്ലിക്ക് ഡേ സംഘടിപ്പിച്ചു

Text Size  

Story Dated: Tuesday, January 29, 2019 12:26 hrs UTC

മനോജ് ഫ്രാൻസിസ് / ബൈജു വർഗീസ്

 

ന്യൂ ജേഴ്സി : നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌­സി (കാൻജ്) 2019 വർഷത്തെ പ്രവർത്തന ഉത്‌ഘാടനവും റിപ്പബ്ലിക്ക് ഡേ ആഘോഷവും സംഘടിപ്പിച്ചു. ജനുവരി 26 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് എഡിസൺ ഹോട്ടൽ ബൻക്വറ്റ് ഹാളിൽ വച്ച് ആരംഭിച്ച ചടങ്ങിൽ നിയുക്ത പ്രസിഡന്റ് ജയൻ ജോസഫ് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്‌തു. നാസിർ ഹുസയ്ൻ കിഴക്കേടത്ത് ചടങ്ങിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകി, ഇന്ത്യൻ ഭരണഘടന എന്തുകൊണ്ട് ലോകത്തെ മറ്റു രാജ്യങ്ങളിലെ ഭരണഘടനയേക്കാൾ മികച്ചതാണെന്ന് ഉദാഹരങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കി. സാമൂഹിക, വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക രംഗത്ത് ഇന്ത്യക്കാർ മുൻപന്തിയിൽ വരുന്നതിനു ഭരണഘടയിലെ അവകാശങ്ങൾ എത്ര മാത്രം സഹായിട്ടുണ്ടെന്നു അദ്ദേഹം ഓർമപ്പെടുത്തി.

 

അയ്യായിരത്തിലധികം വർഷം പഴക്കമുള്ള ഒരു സംസ്കാരം സ്വതന്ത്രാനന്തരം അതിന്റെ എല്ലാ പ്രസരിപ്പോടെയും ഇന്നും തലയുയർത്തിപ്പിടിച്ചു നിൽക്കുന്നത് അന്ന് രാഷ്ട്ര ശിൽപികൾ ശരിയായ ദിശയിൽ രാഷ്ടത്തെ നയിച്ചത് കൊണ്ടാണ് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. തുടർന്ന് തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞു കൊണ്ട് 2018 വർഷത്തെ പ്രസിഡന്റ് ജെയിംസ് ജോർജ് നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ 2018 വർഷത്തിൽ നടപ്പിലാക്കിയ പ്രവർത്തന പരിപാടികളെ കുറിച്ച് അതിഥികളോട് വിശദീകരിച്ചു, എല്ലാക്കാലവും കാൻജ് നടത്തി വരാറുള്ള പരിപാടികൾ കൂടാതെ കേരളത്തിലെ നിർധനരും നിരാലംബരും ആയ ഭവനരഹിതർക്കു വീട് നിർമിച്ചു കൊടുക്കുവാൻ നടപ്പിലാക്കിയ കാൻജ് കെയർ ഹൗസിങ് പ്രോജക്ടിന്റെ വിജയം സദസ്സ് കയ്യടികളോടെ അംഗീകരിച്ചു, തുടർന്ന് പുതിയ കമ്മറ്റിയുടെ പ്രസിഡന്റ് ജയൻ ജോസഫിനെ സദസ്സിനു പരിചയപ്പെടുത്തി. അമേരിക്കയിലെ രണ്ടാം തലമുറയുടെ പ്രതിനിധിയായ ജയൻ ജോസെഫിന്റെ വാക്കുകൾ കാൻജിന്റെ ഭാവി പ്രതീക്ഷകളെ ബലപ്പെടുത്തുന്നയിരുന്നു. അമേരിക്കൻ മലയാളികളുടെ സാമൂഹിക കൂട്ടായ്മകൾക്ക് എന്നും പുത്തൻ മാനങ്ങൾ സമ്മാനിച്ചിട്ടുള്ള കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌­സിക്കു പോയ വർഷങ്ങളിൽ ലഭിച്ച അകമഴിഞ്ഞ ജനപിന്തുണ തന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കും ഉണ്ടായിരിക്കണം എന്ന് ജയൻ ജോസഫ് പറഞ്ഞു. പുതിയ വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് കമ്മറ്റിക്കുള്ള ഒരു രൂപരേഖ പ്രസിഡന്റ് സദസ്സിന് നൽകി. ജനറൽ സെക്രട്ടറി ബൈജു വര്ഗീസ് 2019 വർഷത്തെ കമ്മിറ്റിയെ സദസ്സിനു പരിചയപ്പെടുത്തി. ജയൻ ജോസഫ് ആണ് പുതിയ പ്രസിഡന്റ്‌, ബൈജു വർഗീസ് സെക്രട്ടറി, വിജേഷ് കാരാട്ട് ട്രഷറർ. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ്‌ ദീപ്തി നായർ , ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാർ, ജോയിന്റ് ട്രഷറർ പീറ്റർ ജോർജ്, അജിത് പ്രഭാകർ (ചാരിറ്റി അഫയേഴ്സ്), ടോം നെറ്റിക്കാടൻ (പബ്ലിക്‌ ആൻഡ്‌ സോഷ്യൽ അഫയേഴ്സ്), പ്രിൻസി ജോൺ പള്ളത്തു (യൂത്ത് അഫയേഴ്സ്) , പ്രീത വീട്ടിൽ (കൾച്ചറൽ അഫയേഴ്സ് ) ജെയിംസ് ജോർജ് (എക്സ് ഒഫീഷ്യൽ ) മനോജ് ഫ്രാൻസിസ് (മീഡിയ ആൻഡ്‌ കമ്മ്യൂണിക്കേഷൻ) എന്നിവർ ആണ് 2019 എക്സിക്യുട്ടിവ് കമ്മറ്റിയിലെ മറ്റ് പുതിയ അംഗങ്ങൾ. ജനറൽ സെക്രട്ടറി ബൈജു വർഗീസ് 2019 വർഷത്തെ ട്രസ്റ്റീ ബോർഡ് ചെയർമാൻ റോയ് മാത്യൂവിനെ സദസ്സിനു പരിചയപ്പെടുത്തി. പുതിയ ട്രസ്റ്റീ ബോർഡ് ചെയർമാൻ റോയ് മാത്യു മറ്റു ട്രസ്റ്റീ ബോർഡ് അംഗങ്ങളെ പരിചയപ്പെടുത്തി.

 

ജോൺ വർഗീസ്, സണ്ണി വാളിപ്ലാക്കൽ,സോഫി വിൽ‌സൺ, ജെയ് കുളമ്പിൽ, റെജിമോൻ എബ്രഹാം, അലക്സ് മാത്യു എന്നിവർ ആണ് tട്രസ്റ്റീ ബോർഡ് അംഗങ്ങൾ . മുൻ വർഷങ്ങളിലെ പോലെ നല്ല പ്രവർത്തനം കാഴ്ച വയ്ക്കുവാൻ പുതിയ യുവ നേതൃത്വത്തിന് കഴിയട്ടെ എന്ന് ജനറൽ ബോഡിക്ക് വേണ്ടി ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ റോയ് മാത്യു ആശംസിച്ചു. പ്രശസ്ത സിനിമ സംവിധായകൻ വിജേഷ് മണി,ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് മധു കൊട്ടാരക്കര,ഫോമാ ജുഡീഷ്യൽ കമ്മറ്റി മെമ്പർ അലക്സ് ജോൺ, മലയാളി അസോസിയേഷൻ ഓഫ് ഫിലഡൽഫിയയുടെ പ്രസിഡന്റും ഫോമയുടെ നാഷണൽ കമ്മിറ്റി മെമ്പറുമായ ചെറിയാൻ കോശി, മുൻ പ്രസിഡന്റുമാരായ മാലിനി നായർ, ഷീല ശ്രീകുമാർ, സജി പോൾ, ജയ് കുളമ്പിൽ, റെജിമോൻ എബ്രഹാം, ഷോൺ ഡേവിഡ്, ജിബി തോമസ്, 2018 വർഷത്തെ ട്രഷറർ ജോസഫ് ഇടിക്കുള, ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി, ഗോപി നാഥൻ നായർ,അനിൽ പുത്തൻചിറ , തങ്കമണി അരവിന്ദൻ, രുക്മിണി പദ്മകുമാർ, സുനിൽ വീട്ടിൽ,സുധീർ ,നീന സുധീർ ,ഡോക്ടർ സ്മിത മനോജ്, സുധാകർ മേനോൻ,സുമ നായർ തുടങ്ങി അനേകം അംഗങ്ങൾ പുതിയ ഭരണസമിതിക്ക് ആശംസകൾ നേരാൻ എത്തിച്ചേർന്നിരുന്നു. റോഷിൻ മാമനും അശ്വതിയും ചേർന്നാലപിച്ച ഗാനങ്ങൾ ചടങ്ങിന് മിഴിവേകി. പ്രിൻസി ജോൺ പള്ളത്ത് എം സി ആയിരുന്ന ചടങ്ങിൽ ഏഷ്യാനെറ്റിനുവേണ്ടി രാജു പള്ളത്ത്, ഷിജോ പൗലോസ്, ഫ്‌ളവേഴ്‌സ് ചാനലിന് വേണ്ടി മഹേഷ് കുമാർ, സംഗമം, അശ്വമേധം പ്രതിനിധികൾ തുടങ്ങി മുഖ്യധാരാ മാധ്യമങ്ങൾ ചടങ്ങിൽ പങ്കെടുത്തു. അരോമ പാലസ് ഒരുക്കിയ ഡിന്നറോടു കൂടി സമ്മേളനം സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.