You are Here : Home / USA News

ഫോമാ വില്ലേജ് പദ്ധതിയിലേക്ക് ആദ്യത്തെ ചെക്ക് നല്‍കി “മനോഫ” മാതൃകയായി

Text Size  

Story Dated: Saturday, November 24, 2018 12:09 hrs UTC

. ജാക്ക്സന്‍വില്‍, ഫ്ലോറിഡ: ഫോമായുടെ ഏറ്റവും പുതിയ റീജിയനായ സണ്‍ഷൈന്‍ റീജിയനില്‍ നിന്നും, മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഫ്ലോറിഡയുടെ (മനോഫ) വക ഒരു തിളക്കമേറിയ സംഭാവന ഫോമാ വില്ലേജ് പദ്ധതിയിലേക്ക് ലഭിക്കുകയുണ്ടായി. ഫോമായുടെ ഈ പദ്ധതിയിലേക്ക് ആദ്യത്തെ ചെക്ക് കൈമാറി അമേരിക്കന്‍ മലയാളി സംഘടനകള്‍ക്ക് മനോഫ വലിയ ഒരു മാതൃകയായി. www.manofa.org അമേരിക്കയുടെ തെക്ക് കിഴക്കായി നിവര്‍ന്നു കിടക്കുന്ന ഫ്ലോറിഡ സംസ്ഥാനത്തിന്റെ വടക്കെയറ്റാത്തായി സ്ഥിതികൊള്ളുന്ന ജാക്ക്സന്‍വില്‍ എന്ന സിറ്റിയിലെ ഒരു കൂട്ടം മനുഷ്യസ്നേഹികളുടെ കൂട്ടായ്മയാണ് മനോഫ. രണ്ടായിരാമാണ്ടില്‍ രൂപീകൃതമായ ഈ സംഘടനയുടെ പ്രാധിനിത്യം ഫോമായ്ക് ശക്തി പകരുന്നതാണ്. നമ്മുടെ സഹോദരങ്ങളെ പ്രളയ കെടുതികളില്‍ നിന്നും കരകയറ്റുവാന്‍, അമേരിക്കന്‍ മലയാളികളുടെ പൂര്‍ണ്ണപിന്തുണയോടെ, ഒരു കൈ സഹായവുമായി ഫോമായുടെ വില്ലേജ് പദ്ധതി വളരെ നന്നായി മുന്നോട്ടുപോകുകയാണ്. ഈ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ആസൂത്രണത്തിലേക്ക് കടക്കുമ്പോള്‍ എല്ലാഭാഗത്തുനിന്നും പ്രതീക്ഷിച്ചതിലുപരി സഹായസഹകരണങ്ങള്‍ ലഭിക്കുന്നുണ്ട്. ഫോമായുടെ ഈ പദ്ധതിയുടെ നാഷണല്‍ ചെയര്‍മാനായ അനിയന്‍ ജോര്‍ജും കോര്‍ഡിനേറ്റര്‍ ജോസഫ്‌ ഔസോയും ഓരോരോ സംഘടനകളുമായും വ്യക്തികളുമായും സംവദിച്ച്, പദ്ധതിയുടെ വിശദാംശങ്ങളെ സംബന്ധിച്ചു അവബോധമുണ്ടാക്കിയെടുക്കുന്നുണ്ട്. ഫോമായുടെ ഇത്തരമൊരു പദ്ധതിയില്‍ ഭാഗഭാക്കാകുവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടന്ന്, ഫോമ റിജിയണല്‍ വൈസ് പ്രസിഡന്റ്‌ ബിജു തോണിക്കടവിലും, നാഷണല്‍ കമ്മറ്റിയംഗങ്ങളായ പൗലോസ്‌ കിയിലാടനും, നോയല്‍ മാത്യുവും അറിയിച്ചു.

മനോഫ പ്രസിഡന്റ് ബോബന്‍ ഏബ്രഹാം, സെക്രെട്ടറി ദീപക് നെന്മിനി, ട്രെഷറാര്‍ ടോണി എബ്രഹാം എന്നിവരടങ്ങിയ മനോഫയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയോട് ഫോമായുടെ നന്ദി പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, സെക്രെട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്‌. വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും അറിയിച്ചു.

 

പന്തളം ബിജു തോമസ്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.