You are Here : Home / USA News

ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്‍(നൈമ)യുടെ ഉദ്ഘാടനം നവംബര്‍ 24 ശനിയാഴ്ച

Text Size  

Story Dated: Friday, November 23, 2018 01:02 hrs UTC

റെജി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി നിലവില്‍ വന്ന ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്‍(നൈമ)യുടെ ഉദ്ഘാടനം നവംബര്‍ 24 ശനിയാഴ്ച 5Pmന് ടൈസന്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. 26N Tyson Ave, Floral Park, NY. മുഖ്യാതിഥിയായി പ്രശസ്ത സിനിമ നടി ഗീതയും, ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസും പങ്കെടുക്കും. കൂടാതെ ഫൊക്കാന, ഫോമ, പ്രസ്സ് ക്ലബ് എന്നീ സംഘടനയിലെ നേതാക്കളും പങ്കെടുക്കും. കല, സ്‌പോര്‍ട്‌സ്, ചാരിറ്റി എന്നിവയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ട് യുവജനങ്ങള്‍ക്ക് വേണ്ടി ആരംഭിച്ച സംഘടനയാണ്. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് ഗാനമേളയും മറ്റ് എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാമുകളും ഉണ്ടായിരിക്കും. ഏവരെയും നൈമയുടെ ഉത്ഘാടന ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.

For information

Jacob Kurian(President-6313527536),

Secretary (Mathew Joshua- 516 761 2406),'

Cultural Program(Lagi Thomas 516-849-0368)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.