You are Here : Home / USA News

ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് സണ്‍ഡേസ്‌കൂളിന് അംഗീകാരം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, November 09, 2018 09:45 hrs UTC

ന്യൂയോര്‍ക്ക്: ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ഇടവക സണ്‍ഡേ സ്‌കൂളിന് ഭദ്രാസനതല അംഗീകാരം. ഫിലാഡല്‍ഫിയ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ആഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ആര്‍ട്‌സ് ഫെസ്റ്റിവല്‍ ആന്‍ ടാലന്റ് ഷോയിലാണ് ഭദ്രാസനതല എവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കിയത്. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില ഇടവകകളില്‍ നിന്നുള്ള 406 പേര്‍ പങ്കെടുത്ത മത്സരങ്ങള്‍ക്കൊടുവിലാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച ജാക്‌സണ്‍ ഹൈറ്റ്‌സ് സണ്‍ഡേ സ്‌കൂളിന് ട്രോഫി ലഭിച്ചത്. ഇടവകയിലെ ടിഫനി തോമസും, ടെസിയ തോമസുമാണ് ഭദ്രാസനതല സണ്‍ഡേസ്‌കൂള്‍ ചാമ്പ്യന്മാര്‍. സണ്‍ഡേസ്‌കൂള്‍ ഡയറക്ടര്‍ ഫാ. ഗ്രിഗറി വറുഗീസ് സമ്മാനദാനം നിര്‍വ്വഹിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ഇടവക വികാരി ഫാ. ജോണ്‍ തോമസിന്റേയും, സണ്‍ഡേസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബിജി വിന്‍സിനേയും ഡയറക്ടര്‍ ഫാ. ഗ്രിഗറി വറുഗീസ് അനുമോദിച്ചു. രണ്ടായിരത്തിലധികം പേര്‍ ഈ വര്‍ഷിക കലാമേള കാണാനെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.