You are Here : Home / USA News

ഫ്‌ളോറിഡാ യോഗാ സ്റ്റുഡിയോയില്‍ വെടിവെപ്പ് മൂന്ന് മരണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, November 03, 2018 08:54 hrs UTC

ഫ്‌ളോറിഡാ: ഫ്‌ളോറിഡാ തലസ്ഥാനമായ തലഹാസി യോഗാ സ്റ്റുഡിയോയില്‍ നവംബര്‍ 2 വെള്ളിയാഴ്ച വൈകിട്ട് 5.30 നുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി തലഹാസി പോലീസ് ചീഫ് മൈക്കിള്‍ ഡിലിയൊ അറിയിച്ചു. വെടിവെപ്പ് എന്ന് പറയപ്പെടുന്ന പ്രതിയും സ്വയം വെടിവെപ്പ് മരിച്ചതോടെ, മരിച്ചവരുടെ എണ്ണം മൂന്നായി. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് അഞ്ച്‌പേരെ ആശുപത്രിയിലേക്ക് മാറ്റി ഇതില്‍ നാല്‌പേരുടെ നില ഗുരുതരമാണെന്നറിയുന്നു. മരിച്ചവരുടേയോ പ്രതിയുടേയോ വിശദവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. വെടിയൊച്ച കേട്ട് യോഗാ സ്റ്റുഡിയോയിലേക്ക് ഓടിയെത്തിയ ഒരു യുവാവ് അക്രമിയെ തടഞ്ഞില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ മരണം സംഭവിക്കുമായിരുന്നുവെന്നും ചീഫ് പറഞ്ഞു. സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ തലഹാസി പോലീസുമായി ബന്ധപ്പെടണമെന്നും ചീഫ് അറിയിച്ചു. വെടിവെപ്പിനെ തുടര്‍ന്ന് ഡമോക്രാറ്റിക് ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥ താല്‍ക്കാലികമായി തിരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവെക്കുകയാണെന്ന് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.