You are Here : Home / USA News

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ വി. യൂദാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിച്ചു

Text Size  

Story Dated: Friday, November 02, 2018 10:21 hrs UTC

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, ഒക്ടോബര്‍ 28 ഞായറാശ്ച, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാര്‍മികനായുള്ള വിശുദ്ധ ബലിയര്‍പ്പണത്തോടെ അസാധ്യ കാര്യങ്ങള്‍ സാധിക്കുന്നതിന്റെ മധ്യസ്ഥനായ വി. യൂദാശ്ലീഹായുടെ തിരുന്നാള്‍ ഭക്തിപൂര്‍വം ആചരിച്ചു. തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍ വി. യൂദാ തദേവൂസ് ശ്ലീഹ, യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്‌തോലന്മാരില്‍ ഒരാളും, യേശുവിന്റെ ബന്ധുവും, ചെറിയ യാക്കോബിന്റെ സഹോദരനുമായിരുന്നെന്നും, യൂദാശ്ലീഹയുടെ എളിമയും ഈശോയോടുള്ള അതിരറ്റ സ്‌നേഹവും വിധേയത്വവും, ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ വിശദീകരിച്ചു. ഫിലിപ്പ് & ഡോളി പുത്തെന്‍പുരയിലും കുടുംബാംഗങ്ങളുമാണ് ഈ തിരുന്നാളിന്റെ പ്രസുദേന്തിമാര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.