You are Here : Home / USA News

കീൻ അവാർഡുകൾ ദിലീപ് വർഗ്ഗീസിനും, ജോൺടൈറ്റസിനും

Text Size  

Story Dated: Wednesday, October 10, 2018 07:38 hrs UTC

 ജെയ്സൺ അലക്സ്

ന്യൂജേഴ്‌സി: അമേരിക്കയിലെ എൻജിനീയേഴ്‌സിന്റെ പ്രൊഫഷണൽ വേദിയായി തിളങ്ങി നിൽക്കുന്ന കീൻപത്താം വാർഷികത്തിലെ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഒക്ടോബർ 20-ന്, വൈകുന്നേരം 5:30 യ്ക്ക് ന്യൂ ജേർസിയിലെഎഡിസൺ ഹോട്ടൽ അരങ്ങൊരുക്കുമ്പോൾ, അമേരിക്കയിലെഎല്ലാ മലയാളികൾക്കും ഒന്ന് ചേർന്ന് ആഘോഷിക്കുവാൻഇതാ ഒരവസരം. മനുഷ്യസ്‌നേഹത്തിൻറെ മകുടോദാഹരണമായി മാറി, പത്തു വർഷമായി ജനസേവനം ചെയ്ത് കേരളത്തിലുംഅമേരിക്കയിലും ഒരു മാതൃകാ സംഘടനയായിരിക്കുകയാണ്കീൻ. പത്താം വാർഷികാഘോഷം മനുഷ്യ സ്നേഹികളായഏവർക്കും സമ്മേളിക്കുവാനായി കീൻ ഒരുക്കുന്ന ഒരു മഹാസംരംഭമാണ്. അതിലേക്കായി ഒത്തു ചേരുവാൻ കീൻപ്രസിഡന്റ് പ്രകാശ് കോശിയോടൊപ്പം, പത്താം വാർഷികആഘോഷ കമ്മിറ്റി ചെയറായ ജെയ്സൺ അലക്സ്, ഫീലിപ്പോസ് ഫിലിപ്പ്, പ്രീത നമ്പ്യാർ എന്നിവർ ഒന്ന് ചേർന്ന്എല്ലാ മലയാളികളെയും എഡിസൺ ഹോട്ടലിലിലേക്ക്സ്വാഗതം ചെയ്യുന്നു. കേരളത്തിലെ നൂറിലധികം കുടുംബങ്ങൾക്ക് തണലായി, ആയിരക്കണക്കിന് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക്തുണയായി, ജന സേവനം മുതലാക്കി, പ്രൊഫെഷണലിസത്തിന്റെ പാതയിൽ നിന്നുകൊണ്ട്അമേരിക്കയിലെ മലയാളി എൻജിനീയേഴ്‌സിന്റെ കൂട്ടായ്മക്ക്വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് കീൻ.

സെമിനാറുകൾ, വെബ്ബിനാറുകൾ, മെന്ററിങ് തുടങ്ങി പ്രൊഫഷണൽ പാതയിൽകീൻ കഴിഞ്ഞ 10-വർഷമായി ചെയ്തു കൊണ്ടിരിക്കുന്നപ്രവർത്തനങ്ങൾ കേരള സർക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന്മുഖ്യ മന്ത്രി പിണറായി വിജയൻ, കീൻ സംഘാടകർക്ക്പ്രത്യേകമായി അനുവദിച്ച സന്ദര്ശന വേളയിൽഅഭിപ്രായപ്പെടുകയുണ്ടായി. കീനിന്റെ പ്രവർത്തനങ്ങൾകേരളത്തിൽ ശക്തിപ്പെടുത്താനായി വേണ്ട നടപടികൾഎടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദശാബ്ദി ആഘോഷങ്ങളോടൊപ്പം കീൻ അംഗങ്ങളുടെനിർദ്ദേശാനുസരണം തെരെഞ്ഞെടുത്ത വ്യക്തികൾക്ക് പ്രത്യേകഅവാർഡുകൾ നൽകുവാൻ ആഘോഷകമ്മറ്റിതീരുമാനിച്ചിരിക്കുന്നതായി അവാർഡ് കമ്മറ്റിക്ക് വേണ്ടി കെ. ജെ. ഗ്രിഗറിയും, ഷാജി കുര്യാക്കോസും അറിയിച്ചു.

നാൽപ്പതുവർഷമായി എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ രംഗത്ത്അമേരിക്കയിൽ മുൻ നിരയിൽ നിൽക്കുന്ന D & K കൺസ്ട്രക്ഷൻ കമ്പനി ഉടമയും ത്യശ്ശൂർ എഞ്ചിനീയറിംഗ്കോളേജ് പൂർവ വിദ്യാർത്ഥിയും ആയ ദിലീപ് വർഗ്ഗീസിനെഐകകണ്ഠേനയാണ് കീൻ ഡെസെനിയൽ എഞ്ചിനീയർ(KEAN Decennial Engineer) ആയി തെരെഞ്ഞെടുത്തത്. ജനസമ്മതനും, സാമൂഹ്യ സ്നേഹിയുമായ ദിലീപ് വർഗ്ഗീസ്, മലയാളി സമൂഹത്തിൻന്റെ ക്ഷേമത്തിനായി അക്ഷീണംപ്രവർത്തിക്കുന്ന വ്യക്തിയാണ്. സിയാറ്റിലിലെ എയ്റോ കോൺട്രോൾസ് എഞ്ചിനീയറിംഗ്കമ്പനിയുടെ C.E.O. യും പ്രസിഡന്റുമായ ജോൺ ടൈറ്റസിനെകീൻ ഡെസെനിയൽ എന്റർപ്രെനുർ (KEAN Decennial Enterprenuer) ആയി അംഗങ്ങൾ എതിരില്ലാതെതെരഞ്ഞെടുക്കുകയായിരുന്നു. അമേരിക്കൻ മലയാളികുളുടെക്ഷേമത്തിനായി പ്രവർത്തിക്കുന്നവരിൽ നേതൃ നിരയിൽ നിന്ന്പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകൻ കൂടിയാണ് ജോൺടൈറ്റസ്. ഫോമയുടെ പ്രസിഡന്റ് എന്ന നിലയിലുംസ്തുത്യർഹമായ സേവനമാണ് അദ്ദേഹം മുൻ കാലങ്ങളിൽചെയ്തിട്ടുള്ളത്. 2018-ലെ എഞ്ചിനീയറിംഗ് ഓഫ് ദി ഇയർ ആയിന്യൂയോർക്കിലെ ജോൺ കെ ജോർജ്ജിനെ തെരെഞ്ഞെടുത്തു.എല്ലാ വർഷവും കേരളത്തിൽ നിന്നുമുള്ള ഒരു പ്രൊഫസറെആദരിക്കുന്ന ദൗത്യവും കീൻ നിര്വഹിക്കുന്നുണ്ട്. ഈവർഷത്തെ ടീച്ചർ ഓഫ് ദി ഇയർ ആയി പാലക്കാട് N.S.S. എന്ജിനീറിംഗ് കോളേജ് പ്രൊഫസർ ആയ ഡോ. ഉമാ ദേവി P.P. - യെ തെരഞ്ഞെടുത്തതായി കമ്മറ്റിക്കുവേണ്ടി ഷാജികുര്യാക്കോസ് അറിയിച്ചു.

ഇരുപതാം തീയതി വിവിധ കലാപരിപാടികളോടെയും, വിരുന്നുസൽക്കാരത്തോടെയും ഒരുക്കുന്ന കീൻ ദശാബ്ദിആഘോഷത്തിൽ പങ്കെടുക്കുവാനായി എല്ലാ മലയാളികളെയുംഎഡിസൺ ഹോട്ടലിലേക്ക് ക്ഷണിക്കുന്നു. തദവസരത്തിൽരാഗി തോമസ് മുഖ്യ പ്രഭാഷകനായിരിക്കും. രാഗി സ്‌പ്രിംഗ്ളർഎന്ന ഫോര്ച്യൂൺ 500 കമ്പനിയുടെ CEO യാണ്.

ക്ഷണം സ്വീകരിക്കുന്നവർ ഒക്ടോബർ 15-നു മുമ്പായി കമ്മറ്റിഅംഗങ്ങളുമായി ബന്ധപ്പെടുവാൻ വിളിക്കുക: Prakash Koshy - (914) 450-0884, Rajimon Abraham - (908) 240-3780, Neena Sudhir - (732) 789-8262, Deepu Varghese - (201) 916-0315, Ajith Cherayil - (609) 532-4007, Eldho Paul - (201) 370-5019, Sojimon James - (732) 939-0909, Benny Kurian - (201) 951-6801, Preetha Nambiar - (201) 699-2321, Philipose Philip - (845) 642-2060, Jaison Alex - (914) 645-9899

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക:

www.keanusa.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.