You are Here : Home / USA News

പ്രളയ ഭൂവിൽ" ഫോമാ വില്ലേജ്" ഒരുങ്ങുന്നു

Text Size  

Story Dated: Thursday, October 04, 2018 07:19 hrs UTC

കേരളത്തിന്റെ മഹാ പ്രളയ ഭൂമിയിൽ കൈത്താങ്ങായി ആദ്യം ഓടിയെത്തിയ അമേരിക്കൻ മലയാളി കൂട്ടായ്മയാണ് ഫോമാ .അമേരിക്കൻ മലയാളികളുടെ സംഘ ശക്തിയുടെ പ്രതീകം .മഹാ പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്കായി ഫോമയുടെ നേതൃത്വത്തിൽ അംഗസംഘടനകളുടെ സഹായത്തോടെ കേരളമണ്ണിൽ ഒരു ഗ്രാമം ഒരുക്കുകയാണ് .മണ്ണും വീടും നഷ്ടപ്പെട്ടവർക്കായി മണ്ണും വീടും നൽകി ഫോമാ ഒരു നവ സംസ്കാരത്തിന് തുടക്കമിടുകയാണെന്നു ഫോമാ പ്രസിഡന്റ് ഫിലിപ് ചാമത്തിൽ പറഞ്ഞു. കേരളത്തിൽ രണ്ടു തവണയായി ഉണ്ടായ വെള്ളപ്പൊക്കവും പ്രളയവും ഉണ്ടായപ്പോൾ ഫോമയുടെ പ്രധാനപ്പെട്ട ഭാരവാഹികളും ,മുൻ ഭാരവാഹികളും നാട്ടിൽ ഉണ്ടായിരുന്നതിനാൽ പെട്ടന്ന് തന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുവാൻ സാധിച്ചിരുന്നു.

മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമെന്ന നിലയിൽ ആണ് വീടുകളുടെ നിർമ്മാണത്തെ ക്കുറിച്ചു ആലോചിച്ചത് .ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് അവ നൽകുവാൻ തീരുമാനിച്ചപ്പോളാണ് ഫോമയുടെ കമ്മിറ്റി അംഗമായ നോയൽ മാത്യു കോഴിക്കോട്, വയനാട് ,മലപ്പുറം ജില്ലകളുടെ അതിർത്തി പങ്കിടുന്ന നിലമ്പുരിനടുത്ത് പ്രളയത്തിൽ മണ്ണ് നഷ്ടപ്പെട്ട ഇരുപത്തിയഞ്ചു കുടുംബങ്ങൾക്ക് വീട് വയ്ക്കുവാനുള്ള ഭൂമി നൽകാമെന്ന് അദ്ദേഹം വാക്കു നൽകിയത് .ഫോമാ അംഗങ്ങളും അമേരിക്കൻ മലയാളികളും ഹർഷാരവത്തോടെയാണ് ആ നല്ല മനസിനെ സ്വീകരിച്ചത്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലും വീട് നഷ്ടപ്പെട്ടവർക്കായി ഭൂമിയും വീടും നൽകുന്നതിനെ കുറിച്ചും ആലോചനകൾ നടക്കുന്നുണ്ട്. പ്രളയക്കെടുതിയിൽ ഭൂമിയും വീടും നഷ്ടപ്പെട്ട കുടുംബങ്ങളെ ഇതിനോടകം റവന്യു അധികാരികളുടെ സഹായത്തോടെ ഫോമാ കണ്ടെത്തിയിട്ടുണ്ട് .ഇപ്പോൾ നാട്ടിലുള്ള ഫോമയുടെ പ്രവർത്തകർ അവിടെ വീടുകൾ നിർമ്മിക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങളിൽ മുഴുകി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുകയാണ് .പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് അതു നിർമ്മിച്ചു നല്കി നന്മയുടെ ഒരു ഗ്രാമം പണിയുവാൻ ആണ് ഫോമയുടെ ആഗ്രഹം .അതിനായുള്ള ഒരുക്കങ്ങളിൽ എല്ലാ അമേരിക്കൻ മലയാളികളെയും ഞങ്ങൾ ക്ഷണിക്കുകയാണ് .

 

നഷ്ടപ്പെട്ട ജീവനുകൾ നമ്മുക്കു തിരിച്ചു നൽകാനാവില്ല .ജീവിച്ചിരിക്കുന്നവർക്ക്‌ കൈത്താങ്ങാകുവാൻ നമുക്കാവണം .അതിനു ണ് നിങ്ങളാൽ ആകുന്നത് "ഫോമയുടെ വില്ലേജ് പ്രോജക്ടിനായി "നൽകുക .നിങ്ങൾ നൽകുന്ന ഓരോ ഡോളറിനും കണക്കുണ്ടാകും. ഫോമാ ഏറ്റെടുത്ത് നടത്തിയ റീജണൽ ക്യാൻസർ സെൻറർ പ്രോജക്ട്് പോലെയുള്ള ഒരു ബ്രഹത്തായ പദ്ധതിയാണ് ഞങ്ങൾ കേരളത്തിനായി ആവിഷ്കരിക്കുന്നത്. ഇതിനോടകം നല്ലവരായ ചില സുഹൃത്തുക്കളും അസോസിയേഷനുകളും നിരവധി വീടുകൾ നിർമ്മിച്ച് നൽകി ഫോമയ്‌ക്കൊപ്പം കൈകോർക്കുവാൻ സമ്മതമാണെന്ന് അറിയിച്ചിട്ടുണ്ട് .ഇനിയുള്ള ദിവസങ്ങളിൽ ഫോമയുടെ പ്രവർത്തകർ ഫോമാ വില്ലേജ് പ്രോജക്ടിന് ചുക്കാൻ പിടിക്കുകയാണ് .

ഫോമായുടെ ചാരിറ്റി പ്രവർത്തനങ്ങളോട് കേരളത്തിലെ ജനങ്ങളും ,സർക്കാരും,അമേരിക്കൻ മലയാളികളും പ്രതീക്ഷയോടെ നോക്കുന്നതിന്റെ കാരണം ഫോമാ പ്രോജക്ടുകളുടെ സുതാര്യതയാണ് .ആ സുതാര്യതയാണ് ഫോമയുടെ ശക്തി .അത് അമേരിക്കൻ മലയാളികൾ ഫോമയ്‌ക്ക് മാത്രം നൽകിയ ഒരു അംഗീകാരമാണ്‌. ഫോമയുടെ കേരളത്തിനായുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇതുവരെ സഹായിക്കുകയും ,വില്ലേജ് പ്രോജക്ടിന് സഹായ സഹകരങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്ത നല്ലവരായ അമേരിക്കൻ മലയാളി സുഹൃത്തുക്കൾക്കും ,കുടുംബങ്ങൾക്കും ,ഫോമയുടെ അഭ്യുദയ കാംഷികൾക്കും നന്ദിയും സ്നേഹവും,കടപ്പാടും അറിയിക്കുന്നതെയായി ഫോമാ പ്രസിഡന്റ് ഫിലിപ്പ്ചാമത്തിൽ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം ,ട്രഷറർ ഷിനു ജോസഫ് ,വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ് മാത്യു ,ജോ .സെക്രട്ടറി സാജു ജോസഫ് ,ജോ.ട്രഷറർ ജെയിൻ മാത്യു എന്നിവർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.