You are Here : Home / USA News

മാധ്യമലോകത്തെ പുതിയ ചുവടുവയ്പ്പിനു തിരിതെളിഞ്ഞു

Text Size  

Story Dated: Sunday, September 30, 2018 08:29 hrs UTC

സ്‌റ്റെപ്പ് ന്യൂസ് ടീം

കൊച്ചി: കേരളത്തിലെ മാധ്യമരംഗത്ത് ലോകോത്തര നിലവാരമുള്ള മാധ്യമപ്രവര്‍ത്തകരെ സൃഷ്ടിക്കുന്നതിനായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക രൂപം നല്‍കിയ സ്‌റ്റെപ്പ് (STEP- Socially & Technically Educated Press) പദ്ധതിക്ക് തുടക്കം. ലേ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ലളിതമായ ചടങ്ങ് ലോക പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. എംവി പിള്ള നിലവിളക്കുകൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചായ്‌വില്ലാത്ത മാധ്യമപ്രവര്‍ത്തനമാണ് ഇന്നത്തെ ലോകത്തിന് ആവശ്യമെന്ന് ഡോ എംവി പിള്ള പറഞ്ഞു. ഒരേ കാര്യത്തെ പറ്റി പല മാധ്യമങ്ങളും പല രീതിയില്‍ എഴുതുമ്പോള്‍ ജനങ്ങള്‍ക്ക് തെറ്റിദ്ധാരണയുണ്ടാകുന്നു. കാന്‍സര്‍ ഇന്ന് പേടിപ്പെടുത്തുന്ന രോഗമല്ല. രോഗപ്രതിരോധത്തിനും ചികിത്സയ്ക്കും ഒരു ചട്ടക്കൂട് ഉണ്ടാക്കേണ്ടത് ആവശ്യമാണ്. അതില്ലെങ്കില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാകും. വാര്‍ത്തയ്ക്കപ്പുറം ജനങ്ങള്‍ക്ക് രോഗത്തെ കുറിച്ച് അവബോധം നല്‍കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയാറാകണമെന്നും ഡോ. എംവി പിള്ള പറഞ്ഞു. വാര്‍ത്തകള്‍ നല്ലതും ചീത്തതും വേര്‍തിരിച്ചെടുക്കലാണ് ഇന്ന് മാധ്യമലോകം നേരിടുന്ന പ്രതിസന്ധിയെന്ന് 24 ന്യൂസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ഗോപീകൃഷ്ണന്‍ പറഞ്ഞു. പ്രളയത്തിന്റെ ഭീകരത ഇടയ്ക്കിടെ പറയാതെ അതിലെ നന്മചെയ്തവരെ എടുത്തുകാണിക്കാനും മാധ്യമങ്ങള്‍ തയാറാകണം. ഉത്തമ മാധ്യമപ്രവര്‍ത്തനം നന്മ കണ്ടെത്തലാണെന്നും ഗോപീകൃഷ്ണന്‍ പറഞ്ഞു.

കാന്‍സര്‍ രോഗ വിദഗ്ധരായ ഡോ സിഎസ് മധു, ഇന്ത്യയിലെ ശൈശവ കാന്‍സര്‍ ചികിത്സാ രീതിയുടെ മാതാവ് ഡോ. കുസുമ കുമാരി, കാനഡയിലെ റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് വിമോജ് നായര്‍, സ്‌റ്റെപ്പ് പ്രൊജക്ട് കേരള കോഡിനേറ്റര്‍ മനോജ് ജേക്കബ് എന്നിവര്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത സ്‌റ്റെപ്പിന്റെ പ്രാഥമിക ഇന്റര്‍വ്യൂവിന് നേതൃത്വം നല്കിയത് ഡോ:എം .വി പിള്ള, ജെ ഗോപീകൃഷ്ണന്‍ ,അനില്‍ അടൂര്‍ എന്നിവരായിരുന്നു.തുടര്‍ന്ന് രണ്ടാം ഘട്ട ഇന്റര്‍വ്യൂ സന്തോഷ് ജോര്‍ജ്ജ് (മനോരമ), ആര്‍ ശ്രീകണ്ഠന്‍ നായര്‍ , പി. വിജയന്‍ (ഐ.ജി) എന്നിവരുടെയും നേതൃത്വത്തില്‍ നടത്തിയതില്‍ നിന്ന് അഞ്ച് കുട്ടികളെ തെരഞ്ഞെടുത്തു മാധ്യമപഠനത്തിന് ലോകനിലവാരമുള്ള പരിശീലനം നല്‍കാന്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക രൂപം കൊടുത്ത മാധ്യമ പരിശീലന പദ്ധതിയായ സ്‌റ്റെപ്പിന്റെ (STEP- Socially & Technically Educated Press) പ്രവര്‍ത്തനങ്ങള്ക്ക് വേണ്ട സ്‌പോണ്‍സര്‍ഷിപ് നല്കിയ പോള്‍ കറുകപള്ളില്‍ , ജോണ്‍ ടൈറ്റസ്, സുധീര്‍ നമ്പ്യാര്‍ , ബിജു കിഴക്കേകൂറ്റ്, ജിജു കുളങ്ങര, സണ്ണി മാളിയേക്കല്‍ എന്നിവരോടുള്ള ഇന്ത്യ പ്രസ്സ് ക്‌ള്ബിന്റെ നന്ദി സ്‌റ്റെപ്പ് പ്രൊജക്റ്റ് ചെയര്‍മാന്‍ റെജി ജോര്‍ജ്ജും കോര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് ചെറയിലും നാഷണല്‍ എക്‌സിക്യൂ ട്ടിവും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.