You are Here : Home / USA News

വിജയം കുറിച്ച് എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്ക നാലാമത് ദേശീയ കണ്‍വന്‍ഷന്‍

Text Size  

Story Dated: Thursday, September 27, 2018 04:00 hrs UTC

ചിക്കാഗോ: പങ്കാളിത്തം, സംഘാടനം, സ്വീകരണം ഭക്ഷണം, താമസം, പരിപാടികള്‍ , പ്രസംഗം, തുടങ്ങി ഒരു കണ്‍വന്‍ഷന്റെ വിജയ ഘടകങ്ങള്‍ പലതാണ് . ഇതില്‍ ഏതെങ്കിലും ഒക്കെ നന്നായാല്‍ തന്നെ ആകണ്‍വന്‍ഷനെ മികച്ചത് എന്നു പറയാറുണ്ട് . ഇതെല്ലാം ഒരേ പോലെ ശരിയാകുന്ന കണ്‍വന്‍ഷന്‍ വിരളമാണ്. അത്തരമൊരു കണ്‍വന്‍ഷനായിരുന്നു ചിക്കാഗോയില്‍ കൊടിയിറങ്ങിയ നായര്‍ സംഗമം. എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാലാമത് ദേശീയ കണ്‍വന്‍ഷന്‍ എല്ലാ തരത്തിലും വന്‍ വിജയമായിരുന്നു. മറ്റ് മലയാളി കണ്‍വന്‍ഷനുകള്‍ക്ക് മാതൃക ആക്കാവുന്നത് എന്ന പേരുമായിട്ടാണ് കണ്‍വന്‍ഷന്‍ സമാപിച്ചത്. പ്രതീക്ഷയെ കവച്ചുവെച്ച പങ്കാളിത്തം കണ്‍വന്‍ഷന്റെ വിജയത്തിന് അടിത്തറ പാകി . മുന്‍ കണ്‍വന്‍ഷന്റെ മൂന്നിരട്ടി ആളുകളെ രജിസ്ടര്‍ ചെയ്യിപ്പിക്കാന്‍ അരവിന്ദ് പിള്ളയുടെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് കഴിഞ്ഞു . കഥയും കാമ്പുമുള്ള കലാപരിപാടികളിയിരുന്നു മറ്റൊരു വിജയ ഘടകം. രാജാരവിവര്‍മ്മയുടെ ഏഴ് നായികമാരെ ആസ്പദമാക്കിയുള്ള നൃത്തശില്പം , ഭാരത കേസരി മന്നത്തു പത്മനാഭനെ കുറിച്ചുള്ള നാട്യ ശില്പം തുടങ്ങി വ്യത്യസ്ഥ പ്രകടനങ്ങള്‍ കലാപരിപാടി കളെ വേറിട്ടതാക്കി . മോഹിനിയാട്ടത്തിന്റെ ആഗോള അംബാസഡര്‍ ഡോ. സുനന്ദ നായര്‍ , ദേശീയ അവാര്‍ഡ് നേടിയ ഗായകന്‍ ഉണ്ണികൃഷ്ണന്‍ ,ഹാസ്യത്തിന് പുതിയ മാനം നല്‍കിയ സുനീഷ് വരനാട് തുടങ്ങിയവരുടെ പ്രകടനങ്ങളും കലാസന്ധ്യകള്‍ക്ക് മാറ്റു കൂട്ടി. എല്ലാ തരത്തിലുമുള്ളവര്‍ക്ക് തൃപതി വരുന്ന തരത്തില്‍ കലാപരിപാടികള്‍ ഒരുക്കിയതില്‍ ശിവന്‍ മുഹമ്മയുടെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് അഭിമാനിക്കാം. ആത്മീയവും കലാപരവും സാഹിത്യപരവും സംഘടനാപരവും ആയ കഌസുകളും പ്രഭാഷണങ്ങളും ഒന്നിനെന്ന് മികവുറ്റതായി. എല്ലാ ഘടകങ്ങളേയും കോര്‍ത്തിണക്കുന്നതില്‍ ജയന്‍ മുളങ്ങാടിന്റെ നേതൃത്വത്തിലുള്ള കണ്‍വന്‍ഷന്‍ കമ്മറ്റി വന്‍ വിജയമാണ് വരിച്ചത്. രണ്ടുവര്‍ഷത്തെ അക്ഷീണ പരിശ്രമത്തിന്റേയും കൂട്ടായ്മയുടേയും വിജയമെന്നു പറഞ്ഞ് നേട്ടങ്ങള്‍ സഹ പ്രവര്‍ത്തകര്‍ക്ക് പങ്കുവെക്കുകയാണ് ജയന്‍ മുളങ്ങാട് . വിജയശില്പികള്‍ ഏറെയുണ്ടെങ്കിലും കണ്‍വന്‍ഷന്റെ വന്‍വിജയത്തിന്റെ ക്രഡിറ്റ് യഥാര്‍ത്ഥത്തില്‍ സംഘടനയെ രണ്ടു വര്‍ഷം നയിച്ച പ്രസിഡന്റ് ഡോ.എംഎന്‍ സി നായര്‍ ക്കാണ്. നാലു പതിറ്റാണ്ടത്തെ അമേരിക്കയിലെ തന്റെ അനുഭവജ്ഞാനം അദ്ദേഹം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തി . ഓരോ കാര്യങ്ങള്‍ക്കും യോഗ്യരായവരെ കണ്ടെത്തി ചുമതലകള്‍ വീതിച്ചു നല്‍കി. ആവശ്യമായ ഇടപെടലുകള്‍ നടത്തി എല്ലാവരേയും സക്രിയരാക്കി . ജനറല്‍ സെക്രട്ടറി അജിത് നായരുടെ നേതൃത്വത്തില്‍ സംഘടന ഒറ്റകെട്ടായി ഒപ്പം നിന്നത് കാര്യങ്ങള്‍ എളുപ്പമാക്കി . അമേരിക്കയിലെ പ്രവാസി മലയാളികള്‍ ക്കാകെ അഭിമാനിക്കാവുന്ന . സംഘാടനത്തിലും പരിപാടികളുടെ വൈവിധ്യത്തിലും മികവു പുലര്‍ത്തിയ ഒരു കണ്‍വന്‍ഷന്‍ യാഥാര്‍ത്ഥ്യമാകുകയും ചെയ്തു . അമേരിക്കയിലെ മലയാളി നായര്‍ കുടുബങ്ങളെ ഏകോപിപ്പിക്കുന്നതിനായി 2010 ല്‍ ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് തുടങ്ങിയ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ കണ്‍വന്‍ഷന്‍ 2012 ല്‍ ഡാളസിലാണ് നടന്നത്. തുടര്‍ന്ന് 2014 ല്‍ വാഷിംഗ്ടണിലും 2016ല്‍ ഹൂസ്റ്റണിലും ദേശീയ കണ്‍വന്‍ഷന്‍ നടന്നു. അതിനുശേഷമാണ് ചിക്കാഗോ കണ്‍വന്‍ഷന് ആതിഥേയത്വം വഹിച്ചത്. അടുത്ത കണ്‍വന്‍ഷന്‍ 2020 ല്‍ ന്യൂയാര്‍ക്കിലാണ്. സുനില്‍ നായര്‍ പ്രസിഡന്റായ പുതിയ ഭരണസമിതിയേയും കണ്‍വന്‍ഷന്‍ തെരഞ്ഞെടുത്തു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.