You are Here : Home / USA News

സാഹിത്യകാരന് ആവിഷ്‌കാര സ്വാതന്ത്ര്യമില്ല: ത്രേസിയാമ്മ നടാവള്ളില്‍

Text Size  

Story Dated: Wednesday, September 26, 2018 02:10 hrs UTC

ന്യൂജേഴ്‌സി: വേള്‍ഡ് മലയാളീ കൗണ്‍സില്‍ പതിനൊന്നാമത് ഗ്ലോബല്‍ കോണ്‍ഫെറന്‍സിനോടനുബന്ധിച്ചു ന്യൂജേഴ്‌സിയില്‍ വൂഡ്ബ്രിഡ്ജ് റിനയസ്സന്‍സ് ഹോട്ടലില്‍ ഡോ.ശ്രീധര്‍ കാവില്‍ നഗറില്‍ വച്ചു നടന്ന സാഹിത്യ സമ്മേളനത്തില്‍ കവയിത്രിയും ചിന്തകയുമായ ശ്രീമതി ത്രേസ്യാമ്മ നാടാവള്ളില്‍ സാഹിത്യകാരന് 'ആവിഷ്‌കാര സ്വാതന്ത്ര്യം' ലഭിക്കുക്കന്നില്ല എന്ന് തെന്റെ പ്രബന്ധത്തിലൂടെ സമര്‍ഥിച്ചു. സാഹിത്യകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച ചൂടുപിടിച്ച വിഷയമായി മാറി. വേള്‍ഡ് മലയാളീ അമേരിക്കന്‍ റീജിയന്‍ ചെയര്‍മാന്‍ ശ്രീ പി. സി. മാത്യു അധ്യക്ഷനായിരുന്നു കൊണ്ട് ചര്‍ച്ചകള്‍ നിയന്ത്രിച്ചു. വ്യത്യസ്തമായ ചിന്താധാരയിലേക്കു അനുവാചകനെ നയിക്കാന്‍ കഴിഞ്ഞ പ്രബന്ധാവതരണത്തില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു പരിധിയുണ്ടോ, ഉണ്ടെങ്കില്‍ അതു സര്‍ഗ്ഗാത്മകതയ്ക്കു പ്രതിബന്ധമാകുമോ, ആവിഷ്‌കാരസ്വാതന്ത്ര്യത്തില്‍ സ്ത്രീപുരുഷവ്യത്യാസമുണ്ടോ, ഗ്രന്ഥങ്ങള്‍ നിരോധിക്കുന്നതിന്റെ മാനദണ്ഡം എന്താണ് തുടങ്ങിയവ അപഗ്രഥന വിധേയമായി. യാത്രികനും എ ഴുത്തുകാരനുമായ മുരളി ജെ നായര്‍, സാഹിത്യശുദ്ധിക്ക് ഭാഷാശുദ്ധി ആവശ്യമാണെന്നും മ ലീസമമായ ഭാഷ ഹീനമായ ചിന്തകളുടെ പ്രതിഫലനമാണെന്നും മാധ്യമങ്ങള്‍ സ്വന്തം താല്പര്യങ്ങള്‍ക്കനുസരണമായി സാഹിത്യരചനകളെ എഡിറ്റുചെയ്തു വികലമാക്കുന്നതു ശരിയായ കീഴ്വഴക്കമല്ലെന്നും തന്റെ അനുഭവങ്ങളിലൂടെ വെളിപ്പെടുത്തി.

അശ്ലീലത്തെച്ചോല്ലി പണ്ടെങ്ങുമില്ലാത്ത പ്രതികരണമാണ് ഇന്നുകാണുന്നതെന്നും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാതിരിക്കുന്നതാണ് ഉചിതമെന്നും അസഭ്യമില്ലെങ്കില്‍ വായനക്കാരെ കിട്ടില്ല എന്ന ചിന്ത ശരിയല്ലെന്നും മനഃശാസ്ത്രജ്ഞനും 12 ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഡോക്ടര്‍ ലൂക്കോസ് മന്നിയോട്ട് പറഞ്ഞു. ഒരു കഥാപാത്രത്തെ ചിത്രിയ്കരിക്കുമ്പോള്‍ കഥാകാരന് ആവശ്യമായതെന്തും പറയാനും ജാതി മതചിന്തകള്‍ക്കതീതനായിരിക്കാനും ക ഴിയണമെന്നും ഒരു കഥാപാത്രത്തിന് പേരിടാന്‍ പോലും ആവാത്ത അവസ്ഥയാണിന്നുള്ളതെന്നും നോവലിസ്റ്റും നിരൂപകനുമായ ശ്രീ സാംസി കൊടുമണ്‍ പറഞ്ഞു. തമിഴുകവിയായ പെരുമാള്‍മുരുകന്റെ കവിതകളെ പരാമര്‍ശിച്ചുകൊണ്ട് സാഹിത്യകാരന് സത്യം പറയാന്‍ കഴിയുന്നില്ലെങ്കില്‍ സ്ഹ്ത്തുകാരനാവാന്‍ കഴിയില്ലെന്ന് പ്രാസംഗികനും എഴുത്തു കാരനുമായ ശ്രീ കെ കെ ജോണ്‍സന്‍ പറഞ്ഞു. താന്‍ എന്തുടുക്കണം എന്തുഭക്ഷിക്കണം എന്തെഴുതണം എന്നു മറ്റാരോ തീരുമാനിക്കുന്ന ഒരു കെട്ടകാലത്തിന്റെ വാതില്പടിയിലാണ് നമ്മള്‍ എന്നും രാഷ്ട്രിയക്കാരുടെയും മതനേതാക്കളുടെയും കുഴലൂത്തുകാരായി തീര്‍ന്നിരിക്കുന്നു ;ഇന്നു നമ്മുടെ ഡംസ്‌കാരിക നായകന്മാര്‍, എന്നും പ്രവാസി എഴുത്തുകാരനും നാടക കൃത്തുമായ ശ്രീ പി റ്റി പൗലോസ് പറഞ്ഞു. മറുപടി പ്രസംഗത്തില്‍ആവിഷ്‌കാരസ്വാതന്ത്ര്യം ഒരു പഴുത് ആ വരുതെന്നും രാത്രി പകലാക്കി നിര്‍മ്മിച്ച ഗ്രന്ഥങ്ങള്‍ പിന്‍വലിക്കാന്‍ ഇടയാകരുതെന്നും ശ്രീമതി ത്രേസ്യാമ്മ നാടാവള്ളില്‍ പറഞ്ഞു . കേരളീയ സ്ത്രീകളുടെ ശാലീന ഭാവങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവരാണ് ഒരുങ്ങി ദേവാലയത്തില്‍ പോകുന്ന സ്ത്രീകളെപ്പറ്റി അനാവശ്യം പറയുന്നതെന്നും അത്തരം പ്രസ്താവനകള്‍ അപലനീയമാണെന്നും സാഹിത്യകാരന് കൂച്ചു വിലങ്ങിടുന്ന സാമൂഹ്യ വിരുദ്ധരുടെ പിടിയില്‍ നിന്നും സട കുടഞ്ഞെഴുന്നേല്‍ക്കണ്ട കാലം അതിക്രമിച്ചു എന്നും അധ്യക്ഷന്‍ ശ്രീ പി സി മാത്യു സമാപന പ്രസംഗത്തില്‍ പറഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.