You are Here : Home / USA News

ഡോ. ജോസ് കാനാട്ട് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍

Text Size  

Story Dated: Saturday, October 26, 2013 11:51 hrs UTC

ന്യൂയോര്‍ക്ക്: 2013 നവംബര്‍ 30ന് നടക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന്റെ ചെയര്‍മാനായി ഡോ. ജോസ് കാനാട്ടിനെയും, റെജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാനായി അലക്‌സ് ഏബ്രഹാമിനെയും തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ ആലോചനായോഗത്തില്‍ വച്ചാണ് ഈ തീരുമാനമുണ്ടായത്. നവംബര്‍ 30ന് ഫ്‌ളോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത് ടൈസണ്‍ അവന്യുവില്‍ വച്ച് ഉച്ചകഴിഞ്ഞ് 1 മണിക്കാണ് കണ്‍വെന്‍ഷന്‍ നടക്കുക. ഒരുമണിമുതല്‍ കുട്ടികള്‍ പങ്കെടുക്കുന്ന കലാസാഹിത്യ മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണെന്ന് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ സെക്രട്ടറി സുനില്‍ നായര്‍ അറിയിച്ചു.

 

2014 ജൂലൈയില്‍ ചിക്കാഗോയില്‍ വച്ചു നടക്കുന്ന നാഷണല്‍ കണ്‍വെന്‍ഷന്റെ കിക്കോഫും ഇതിനോടനുബന്ധിച്ചു നടക്കും. കണ്‍വെന്‍ഷനില്‍ ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള, ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് എന്നിവരെ കൂടാതെ ഫൊക്കാനയുടെ ദേശീയ നേതാക്കന്മാരും, മറ്റു സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളും പങ്കെടുക്കും. ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷനിലേക്ക് എല്ലാവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ് വിനോദ് കെയാര്‍ക്കെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.