You are Here : Home / USA News

"അവർക്കൊപ്പം " സിനിമ വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യു എസ് റൌണ്ടപ്പ്

Text Size  

Story Dated: Friday, September 21, 2018 12:17 hrs UTC

ന്യൂയോർക്ക്: അമേരിക്കയിലെ വിശേഷങ്ങൾ ലോകമെങ്ങുമുള്ള മലയാളികളുടെ മുന്നിൽ എത്തിക്കുന്ന, ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 മണിക്ക് (ന്യൂയോർക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പ് ഈയാഴ്ച്ച, പുത്തൻ നോർത്ത് അമേരിക്കൻ വിശേഷങ്ങളുമായെത്തുകയാണ്.

ചില കാഴ്ച്ചകൾ കണ്ണുകൊണ്ടല്ല ഹൃദയം കൊണ്ടാണ് കാണേണ്ടത് എന്ന സന്ദേശവുമായി പൂർണ്ണമായും അമേരിക്കൻ പശ്ചാത്തലത്തിൽ ഒരുക്കിയ "അവർക്കൊപ്പം " എന്ന മലയാള സിനിമയുടെ റിലീസ് സെപ്റ്റംബർ ഇരുപതിന്‌ നടന്നു. ഫൊക്കാന പുതിയ കമ്മിറ്റി അധികാരമേറ്റു. ഭാവി പരിപാടികൾക്കുള്ള ധനം സമാഹരിക്കുക, കായികമേഖലയെ പരിപോഷിപ്പിക്കുക , നേഴ്‌സ് മാരെ ആദരിക്കുക, സാങ്കേതിക വികസന പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങി ഒട്ടേറെ നൂതന പദ്ധതികൾക്ക് മുൻ‌തൂക്കം .

മറ്റു വാർത്തകൾ : വേൾഡ് മലയാളി കൌൺസിൽ ചിക്കാഗോ പ്രൊവിൻസ് ഉത്‌ഘാടനം നടന്നു

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻ ജ് ) കേരള റിലീഫ് ഗ്രാൻഡ് ഫണ്ട് റെയ് സർ ലഞ്ച് സംഘടിപ്പിച്ചു.

ജന്മനാടിനു ഐക്യ ദാർഢ്യ മർപ്പിച്ചുകൊണ്ട് കല മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫിലാഡൽഫിയയിൽ സോളിഡാരിറ്റി ഡേ ആചരിച്ചു.

ഈ എപ്പിസോഡിന്റെ അവതാരകൻ, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്സിക്യുട്ടീവ് എഡിറ്റർ കൃഷ്ണ കിഷോറും ക്യാമറാ എഡിറ്റിംഗ് ഷിജോ പൗലോസുമാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകൾ നിറഞ്ഞതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് യൂ.എസ്. പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529.

By: ബിന്ദു ടിജി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.