You are Here : Home / USA News

ഫ്‌ളോറന്‍സ് ദുരന്ത ബാധിതര്‍ക്ക് ഭക്ഷണ പാക്കറ്റുകളുമായി പ്രസിഡന്റ് ട്രംമ്പ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, September 20, 2018 10:46 hrs UTC

നോര്‍ത്ത് കരോളിന: നോര്‍ത്ത് കരോളിന ഫ്‌ളോറന്‍സ് ചുഴലിയില്‍ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി പ്രസിഡന്റ് ട്രംമ്പ്. സെപ്റ്റംബര്‍ 20 ബുധനാഴ്ച രാവിലെ നോര്‍ത്ത് കരോളിനയില്‍ എത്തിയ പ്രസിഡന്റ് ദുരന്ത ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി, വെള്ളപ്പൊക്ക ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും മാറ്റി പാര്‍പ്പിച്ച ജനങ്ങളെ ക്യാമ്പുകളില്‍ എത്തി അവരുടെ ക്ഷേമം അന്വേഷിക്കുന്നതിനും, ന്യൂബേണ്‍ ടെംബിള്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് വളണ്ടിയര്‍മാര്‍ നടത്തിയ ഭക്ഷണ പാക്കറ്റ് വിതരണത്തില്‍ ട്രംമ്പും പങ്കാളിയായി. ഹോട്ട് ഡോഗും, ചിപ്‌സും, പഴങ്ങളും ്ടങ്ങിയ പാക്കറ്റ് പ്രസിഡന്റ് ട്രംമ്പ് പലര്‍ക്കും വിതരണം ചെയ്തു. വളണ്ടിയര്‍മാരുടെ സേവനത്തെ ട്രംമ്പ് അഭിനന്ദിച്ചു. ചുഴലിയുടെ സംഹാര താണ്ഡവത്തിന് വീടും, വസ്തുവകകളും നഷ്ടപ്പെട്ടവരോട് ട്രംമ്പ് അനുഭാവം പ്രകടിപ്പിച്ചു. ശക്തമായ കാറും, വെള്ളപ്പൊക്കവും നാശം വിതച്ച പ്രദേഷങ്ങളുടെ പുനര്‍ നിര്‍മ്മാണത്തിന് എല്ലാവിധ സഹായ സഹകരണങ്ങളും ട്രംമ്പ് വാഗ്ദാനം ചെയ്തു. സൗത്ത് കരോളിനായിലെ ദുരന്തബാധിത പ്രദേശങ്ങളിലും ട്രംമ്പ് സന്ദര്‍ശനം നടത്തി. ഇരു സംസ്ഥാന ഗവണ്മെണ്ടുകള്‍ക്കും നൂറ് ശതമാനം സാമ്പത്തിക സഹായവും നല്‍കുമെന്ന് ഗവര്‍ണര്‍മാര്‍ക്ക് ട്രംമ്പ് ഉറപ്പ് നല്‍കി. ഹെലി കോപ്റ്ററില്‍ കോണ്‍വെ സിറ്റി സമീപമുള്ള എയര്‍പോര്‍ട്ടില്‍ എത്തി ചേര്‍ന്ന് പ്രസിഡന്റിനെ ഗവര്‍ണര്‍ സ്വാഗതം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.