You are Here : Home / USA News

കേരളത്തിന്റെ ദുഖം പങ്കു വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്തൂന്നു

Text Size  

Story Dated: Saturday, September 15, 2018 02:52 hrs UTC

ന്യു യോര്‍ക്ക്: ചികില്‍സക്കു വന്നതാണെങ്കിലും പ്രളയ കെടുതിയിലുള്ള കേരള ജനതയെപറ്റി സദാ മാത്രം ചിന്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യു യോര്‍ക്കില്‍ റോക്ക് ലാന്‍ഡില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ കേരളത്തിന്റെ അടിയന്തരാവശ്യങ്ങളെപറ്റി മനസു തുറക്കും.

ഇരുപതാം തീയതി വൈകിട്ട് സഫേണിലെ ക്രൗണ്‍ പ്ലാസായില്‍ വച്ചാണു സമ്മേളനം. ഈ വിഷമ ഘട്ടത്തില്‍ കേരളത്തെ സഹായിക്കാന്‍ താല്പര്യമുള്ളവും അതിനു കെല്പുള്ളവരുംഅടങ്ങുന്ന സദസിലാണുഭാവി പരിപാടികള്‍ മുഖ്യമന്ത്രി ചര്‍ച്ച ചെയ്യുക.

കഴിയുന്നത്ര ധനസമാഹരണമാണു കേരളത്തിനു ഇപ്പോള്‍ വേണ്ടത്. ഇതിനകം അമേരിക്കന്‍ മലയാളികള്‍ നല്കിയ സംഭാവനകളില്‍ നന്ദി അറിയിച്ച മുഖ്യമന്ത്രി ഇപ്പോഴത്തെ അവസ്ഥ വിവരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റും ഒരു മാസത്തെ ശമ്പളം നല്കിയാണു ദുരിതാശ്വാസത്തില്‍ പങ്കു ചേരുന്നത്. അമേരിക്കന്‍ മലയാളികളും സൗമനസ്യം കാട്ടേണ്ട സമയമാണിത്.

ധനസമാഹരണം എകോപിപ്പിക്കാന്‍ കേരളത്തില്‍ നിന്നു ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ അയക്കാനും ആലോചിക്കുന്നു.

ഫൊക്കാന ഫോമ വേൾഡ് മലയാളീ വിവിധ മത സമുദായ നേതാക്കളും മറ്റു രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്നുണ്ട്. നോർതു അമേരിക്കയിലെ എല്ലാ സംഘടനാ പ്രതിനിധികളും ഒറ്റകെട്ടയാണ് മീറ്റിംഗ് സംഘടിപ്പിക്കുന്നത്, മിക്കവരെയും മുഖ്യമന്ത്രി നേരിട്ടാണു ക്ഷണിച്ചത്.

മിനസോട്ടയിലെ റോച്ചസ്റ്ററിലുള്ള മയോ ക്ലിനിക്കില്‍ ചികില്‍സക്കു ശേഷം ഈ മാസം 17നു മുഖ്യമന്ത്രി തിരിച്ചു പോകാനിരുന്നതാണ്. എന്നാല്‍ യാത്രാ പരിപാടിയില്‍ ചെറിയ മാറ്റം വരുത്തുകയായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.