You are Here : Home / USA News

െസന്റ് പോൾസ് ദേവാലയത്തിൽ എട്ടുനോമ്പും കല്ലിട്ട പെരുനാളും

Text Size  

Story Dated: Thursday, September 06, 2018 12:39 hrs UTC

ഹാവർടൗൺ: അമേരിക്കൻ അതിഭദ്രാസനത്തിലെ സെന്റ് പോൾസ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ (45 Glendale Rd, Havartown, PA-19083) സെപ്റ്റംബർ എട്ട്, ഒൻപത് തിയതികളിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുനാളും പരിശുദ്ധ പൗലൂസ് ശ്ലീഹായുടെ നാമത്തിലുള്ള ദേവാലയത്തിന്റെ കല്ലിട്ട പെരുനാളും  ആഘോഷിക്കുന്നു.

പെൻസിൽവേനിയായിലെ പ്രകൃതിരമണീയമായ ഹാവർടൗണിൽ സ്ഥാപിതമായ പരിശുദ്ധ പൗലൂസ് ശ്ലീഹായുടെ നാമത്തിലുള്ള ഈ ദേവാലയത്തിന്റെ കല്ലിട്ട പെരുനാൾ എല്ലാ ആഘോഷങ്ങളോടുകൂടിയും സംയുക്തമായി ആഘോഷിക്കും. അതോടൊപ്പം വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുനാളിനോടനുബന്ധിച്ചുള്ള എട്ടു നോയമ്പു ദിനങ്ങളുടെ സമാപനത്തിനോടനുബന്ധിച്ച് എട്ടിന് വൈകിട്ട് ആറു മണിക്ക് സന്ധ്യാ പ്രാർഥനയോടുകൂടി ആരംഭിച്ച് അനുഗ്രഹീത വചന ശുശ്രൂഷകനായ ഫാദർ എബി മാത്യു എട്ടു നോമ്പാചരണത്തിന്റെ പ്രധാന്യത്തെ അധികരിച്ചുള്ള അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കും. 

ഒൻപതാം തിയതി ഞായറാഴ്ച രാവിലെ 8.45 ന് പ്രഭാത പ്രാർഥനയോടുകൂടി ആരംഭിച്ച് റവ ജോൺ തെക്കേടത്ത് കോറെപ്പിസ്കോപ്പായുടെ മുഖ്യകാർമ്മികത്വത്തിലും റവ ഡോ. വർഗീസ് മാനിക്കാട്ട്, ഫാദർ എബി മാത്യു എന്നിവരുടെ സഹകാർമ്മികത്വത്തിലുമായി വിശുദ്ധ മൂന്നിൻ മേൽ കുർബാനയും പിന്നീട് പ്രദക്ഷിണം ആശീർവാദം, നേർച്ച വിളമ്പോടുകൂടി പെരുനാളിന് സമാപനം കുറിക്കുകയും ചെയ്യും.

ഈ പരിശുദ്ധ പെരുനാളിൽ ഭക്തിയാദരപൂർവ്വം കുടുംബസമേതം സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളേയും  ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. പെരുനാളിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക www.stpaulschurchpa.com.

By: ജീമോൻ ജോർജ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.