You are Here : Home / USA News

സംഗീതപരിപാടിയും സംയുക്ത ആരാധനയും ചിക്കാഗോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 04, 2018 12:08 hrs UTC

ചിക്കാഗോ: ഫെല്ലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ച് ഇന്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 14 മുതല്‍ 16 വരെ പ്രത്യേക സംഗീത ശുശ്രൂഷകളും സംയുക്ത ആരാധനയും നടക്കുന്നതാണെന്നു ഫെല്ലോഷിപ്പ് ഭാരവാഹികളായ പാസ്റ്റര്‍ ജിജു ഉമ്മനും, പാസ്റ്റര്‍ ബിജു ഉമ്മനും അറിയിച്ചു. സെപ്റ്റംബര്‍ 14-നു വെള്ളിയാഴ്ചയും, 15 ശനിയാഴ്ചയും വൈകിട്ട് 6.30-നു ഡസ്‌പ്ലെയിന്‍സിലുള്ള ഐ.പി.സി ഹെബ്രോണ്‍ ഗോസ്പല്‍ സെന്ററില്‍ നടക്കുന്ന സംഗീത ശുശ്രൂഷകള്‍ക്ക് റെജി ഇമ്മാനുവേലും സാംസണ്‍ ചെങ്ങന്നൂരും നേതൃത്വം നല്‍കും. പാസ്റ്റര്‍ ടി.ഡി ബാബു മുഖ്യ സന്ദേശം നല്‍കും. സെപ്റ്റംബര്‍ 16-നു ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധന രാവിലെ 9 മണിക്ക് ട്രിനിറ്റി ഇന്റര്‍നാഷണല്‍ ബൈബിള്‍ സെമിനാരി ചാപ്പലില്‍ ആരംഭിക്കും. ചിക്കാഗോ സിറ്റിയിലെ എല്ലാ പെന്തക്കോസ്ത് സഭകളും പങ്കെടുക്കുന്ന ആരാധന വിശുദ്ധ തിരുവത്താഴ ശുശ്രൂഷയോടെയാണ് സമാപിക്കുക.

മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന ഇതോടനുബന്ധിച്ച് നടക്കുന്നതാണ്. ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഒന്നാംഘട്ട സഹായ വിതരണം ഗുഡ്‌ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് കഴിഞ്ഞ ദിവസം ദുരിതമേഖലയില്‍ വിതരണം ചെയ്തിരുന്നു. വീണ്ടും ലഭ്യമാകുന്ന തുകകള്‍ കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിക്കും. ഫെല്ലോഷിപ്പ് ഭാരവാഹികള്‍ക്കു പുറമെ സിറ്റിയിലെ എല്ലാ സഭാ ശുശ്രൂഷകന്മാരും പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജിജു ഉമ്മന്‍ (224 280 8023), പാസ്റ്റര്‍ ബിജു വില്‍സണ്‍ (405 473 2305). കുര്യന്‍ ഫിലിപ്പ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.