You are Here : Home / USA News

അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വേദിയാക്കി സോഷ്യൽ മീഡിയയെ മാറ്റരുത്: രവിശങ്കർ പ്രസാദ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, August 31, 2018 01:35 hrs UTC

സാൻഫ്രാൻസിസ്ക്കൊ ∙ അക്രമത്തിനും തിരഞ്ഞെടുപ്പിനെ സ്വാധിനിക്കുന്നതിനുള്ള വേദിയായും സോഷ്യൽ മീഡിയയെ ഉപയോഗിക്കരുതെന്ന് യുഎസ് സന്ദർശനത്തിനെത്തിച്ചേർന്ന കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. മന്ത്രി മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെ എന്നും ഇന്ത്യ പിന്തുണച്ചിട്ടുണ്ടെങ്കിലും വ്യാജ വാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വാട്സാപ് മീഡിയാ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ക്രിസ് ഡാനിയേലുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. വാട്സാപിനെക്കുറിച്ച് ഇന്ത്യൻ പൗരന്മാർക്കുണ്ടാകുന്ന പരാതി കേൾക്കുന്നതിന് ഗ്രീവൻസ് ഓഫിസറെ ഇന്ത്യയിൽ നിയമിക്കണമെന്ന മന്ത്രിയുടെ ആവശ്യം പരിഗണിക്കാമെന്നു ക്രിസ് ഡാനിയേല്‍ ഉറപ്പ് നൽകി.

നാലു ദിവസത്തെ സന്ദർശനത്തിനിടയിൽ മന്ത്രി നിരവധി ഇന്ത്യൻ അമേരിക്കൻ പ്രതിനിധികളുമായി ചർച്ച നടത്തി. അമേരിക്കയിൽ ഇന്ത്യൻ ഐടി കമ്പനികൾ നടത്തുന്ന സേവനങ്ങളെ മന്ത്രി പ്രശംസിച്ചു. മൊബൈൽ ഫോൺ നിർമാണ രംഗത്ത് ഇന്ത്യ കൈവരിച്ചത് അസൂയാവഹമായ നേട്ടമാണെന്നും മന്ത്രി ചൂണ്ടികാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.