You are Here : Home / USA News

ഫാദർ ജോൺ തോമസ് ആലുംമൂട്ടിലിന്റെ സപ്തതി ആഘോഷിച്ചു

Text Size  

Story Dated: Friday, August 31, 2018 01:29 hrs UTC

ജാക്സൺ ഹെയിറ്റ്സ്, ന്യൂ യോർക്ക്: ഫാദർ ജോൺ തോമസ് ന്യൂയോർക്കിലെ എക്കുമിനിക്കൽ പ്രസ്ഥാനത്തിന്റെ സമുന്നത സാരഥിയും സുഹൃത്തുമാണ് എന്ന് എപ്പിസ്കോപ്പൽ സഭയുടെഒറിഗോൺ ബിഷപ്പ് ആയിരുന്ന ജോൺസി ഇട്ടി അഭിപ്രായപ്പെട്ടു. ന്യൂയോർക്ക് സിറ്റിയിലെ ജാക്സൺ ഹെയിറ്റ്സ് സെന്റ് മേരീസ് ഓർത്തഡോൿസ്പള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിക്കപ്പെട്ട സപ്തതി ആഘോഷങ്ങൾ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാനാതുറയിലുമുള്ള ആളുകളുമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വൈദികൻ എന്ന നിലയിൽ പുരോഹിതർക്ക് ഒരു മാർഗദർശി ആയിമാറുകയാണ് ഫാദർ ജോൺ തോമസ് ആലുംമൂട്ടിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

ദീർഘനാളത്തെ ഊഷ്മളമായ ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ സഭകളുടെ കൂട്ടായ്മക്ക് ഫാദർ ജോൺ തോമസ് നൽകുന്ന ഉദാത്തമായ സേവനങ്ങൾവിസ്മരിക്കാനാവാത്തതാണെന്നു അർമേനിയൻ അപ്പോസ്തോലിക് സഭയുടെ വികാരി ജനറാൾ ബിഷപ്പ് അനൗഷവാൻ റാനിയേലിൻ പ്രസ്താവിച്ചു.അർമേനിയൻ സഭയുടെ സ്നേഹോപകാരം അദ്ദേഹം നൽകി. തനിക്കു കേരളത്തിലേക്ക് തിരികെ പോകേണ്ടിവന്ന അവസ്ഥയിൽ ഇടവകയെനയിക്കാൻ ജോൺ തോമസ് അച്ചനെ ലഭിച്ചതിൽ ഇടവക്കാരോടൊപ്പം സന്തോഷിച്ചു എന്നും, അച്ഛൻ ഭദ്രാസനത്തിനും ഇടവക്കും നൽകുന്ന ഊഷ്മളമായകരുതൽ അഭിന്ദനീയമാണെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ , ഇടവകയുടെ മുൻ വികാരി, ടി. എം . സക്കറിയ കോർഎപ്പിസ്കോപ്പ പറഞ്ഞു.

ജോൺ തോമസ് അച്ചന്റെ വിശാലമായ കാഴ്ചപ്പാടുകളും , ശ്രദ്ധയോടു കൂടിയ പ്രവർത്തനവും, എവിടെയും ഏതു സമയത്തും എത്തിച്ചേരുന്നഅനിതരസാധാരണമായ കഴിവുകളും അദ്ദേഹത്തെ വത്യസ്തനാക്കുന്നു. സർ ഒലിവർ ഗോൾഡ്‌സ്മിത്തിന്റെ വികാർ ഓഫ് വേക്ഫീൽഡ് എന്ന പ്രസിദ്ധനോവലിലെ കഥാപാത്രമായ വൈദികന്റെ രീതിയിൽ, സന്താപവും സന്തോഷവും ഒരേ നേർ രേഘയിൽ നിസ്സംഗതയോടെ ഉൾക്കൊള്ളാനുള്ള കഴിവ്പ്രശംസനീയമാണെന്നും മുൻ സഭാ മാനേജിങ് അംഗം കോരസൺ വര്ഗീസ് അഭിപ്രായപ്പെട്ടു.

ഫാദർ ജേക്കബ് ഫിലിപ്പ്, ഫാദർ ജോർജ് മാത്യു, ഭദ്രാസന കൌൺസിൽ അംഗം സജി പോത്തൻ, കോശി ഉമ്മൻ, മിനി ജോർജ് , കെവിൻ ജോർജ്, സൈമൺ ഫിലിപ്പ്, പോൾ കുരിയൻ , ജോയ്‌സ് ജോർജ്,മിനി കുര്യാക്കോസ് , ബിജി വർഗീസ്, സജി താമരവേലിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. സരോജ വർഗീസ് മംഗളോപകരം സമർപ്പിച്ചു.ഇടവകയുടെ സ്ഥാപക വികാരി ടി . എം . സക്കറിയ കോറെപ്പിസ്കോപ്പയും സീനിയർ അംഗം സി. സി. തോമസും ചേർന്ന് പൊന്നാടഅണിയിച്ചു. ന്യൂയോർക്ക് കൌൺസിൽ ഓഫ് ഓർത്തഡോൿസ് ചർച്ചസിന്റെ പേരിലും വിവിധ സംഘടനകളുടെ പേരിലും അനുമോദനങ്ങൾഅർപ്പിക്കപ്പെട്ടു. ഇടവകയിലെ ഗ്രാടുവെറ്റ് ചെയ്ത എല്ലാ അംഗങ്ങളെയും തദവസരത്തിൽ പ്രത്യേക അംഗീകാരം നൽകി ആദരിച്ചു.

തന്റെ സേവനം ദൈവീക പ്രേരണയുടെയും ഉൾവിളിയുടേയും പ്രതിഫലനമായിരുന്നു എന്നും, നല്ല വാക്കുകൾ പ്രചോദനമായി തീരുമെന്ന് മറുപടിപ്രസംഗത്തിൽ ഫാദർ ജോൺ തോമസ് പറഞ്ഞു. ഇടവക സെക്രട്ടറി മോൻസി മാണി സ്വാഗതം ആശംസിച്ചു, ട്രസ്റ്റി ബിജു വർഗീസ് നന്ദിപ്രകാശിപ്പിച്ചു. അജയ് ജോസഫ് , സൂസൻ മാത്യു എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

By: മോൻസി മാണി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.