You are Here : Home / USA News

ചരിത്രത്തിലാദ്യമായി ആഫ്രിക്കന്‍ അമേരിക്കന്‍ ഫ്‌ളോറിഡാ ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, August 30, 2018 10:40 hrs UTC

ഒര്‍ലാന്റൊ: ഫ്‌ളോറിഡാ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഗവര്‍ണര്‍ സ്ഥാനത്തേക്ക് പ്രധാന പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ആന്‍ഡ്രൂ ജില്ലന്‍ മത്സര രംഗത്ത്. ആഗസ്റ്റ് 28 ചൊവ്വാഴ്ച നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നേടിയ തലഹാസി മേയര്‍, ആഡ്രൂ ജില്ലന്‍, നവംബറിലെ പൊതു തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ച റോണ്‍ ഡിസാന്റിനിനെയാണ് നേരിടുക. നിലവിലുള്ള ഫ്‌ളോറിഡാ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ റിക്ക് സ്‌ക്കോട്ട് സ്ഥാനമൊഴിയുമ്പോള്‍ പുതിയ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെടുന്നതിന് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ആഡ്രുവും, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റോണും തമ്മിലാണ് കടുത്ത മത്സരത്തിനുള്ള വേദി ഒരുങ്ങുന്നത്. ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ആന്‍ഡ്രു, ബെര്‍ണി സാന്റേഴ്‌സിന്റെ പിന്തുമയോടെ ശക്തയായ എതിരാളിയും മുന്‍ കോണ്‍ഗ്രസി അംഗവും, മുന്‍ ഗവര്‍ണറുടെ മകളുമായ ഗ്വന്‍ ഗ്രഹാമിനെയാണ് പരാജയപ്പെടുത്തിയതെങ്കില്‍, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റോണ്‍, പ്രസിഡന്റ് ട്രംമ്പിന്റെ പിന്തുണയോടെ അഗ്രികള്‍ച്ചറല്‍ കമ്മീഷണറായ ആഡം പുറ്റ്‌നമിനെയാണ് പരാജയപ്പെടുത്തിയത്. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംമ്പ് വെറും ഒരു പോയന്റിനാണ് ഫ്‌ളോറിയായില്‍ വിജയിച്ചത്. സംസ്ഥാന തലസ്ഥാനമായ തലഹാസിയിലെ മേയര്‍ പദവി അലങ്കരിക്കുന്ന 39 വയസ്സുള്ള ചെറുപ്പക്കാരനായ ആന്‍ഡ്രൂ ഫ്‌ളോറിഡായുടെ അടുത്ത ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു എന്നാണ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ആശ്വാസം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.