You are Here : Home / USA News

കലാവേദിയുടെ, കലാമേള ടിക്കറ്റ് വിതരാണോത്ഘാടനം

Text Size  

Story Dated: Wednesday, October 09, 2013 10:23 hrs UTC

കലാവേദിയുടെ, കലാമേള ടിക്കറ്റ് വിതരാണോത്ഘാടനം, ന്യൂയോര്ക്കിലെ ടൈസണ്‍ സെന്റെറില്‍ വച്ച് ആദ്യ വി. ഐ. പി. ടിക്കറ്റ് അനിയന്‍ മൂലയിലിനു നല്കിക്കൊണ്ട് മലയാളം ടെലിവിഷന്‍ ചെയര്‍മാന്‍ വര്‍ക്കി എബ്രഹാം നിര്‍വഹിച്ചു. കലാവേദിയുടെ അംഗങ്ങളും മറ്റു കലാ സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ദേവസ്സി പാലാട്ടിയുടെ നേതൃത്വത്തില്‍ ഹൃസ്വനാടകം, ബിന്ദ്യ പ്രസാദ് നയിക്കുന്ന വിവിധ ഭാരതീയ നൃത്തരൂപങ്ങള്‍, പ്രശസ്ത ഗായകര്‍ ആലപിക്കുന്ന മധുരഗാനങ്ങള്‍, വിഭവ സമൃദ്ധമായ അത്താഴവിരുന്ന് തുടങ്ങിയവ പരിപാടിയുടെ പ്രത്യേകതകള്‍ ആയിരിക്കും. Banquet നൈറ്റ് ആയിട്ടാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ മാസം 20ന്, ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ന്യൂയോര്കിലെ ക്വീന്‌സിലുള്ള ടൈസണ്‍ സെന്റെറില്‍ വച്ചാണ് പരിപാടികള്‍ നടക്കുന്നത്. തിരുവല്ലയിലെ YMCA യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മനോവൈകല്യമുള്ള കുട്ടികളെ പരിപാലിക്കുന്ന വികാസ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് കലാവേദിയുടെ കലാമേളയില്‍ നിന്നുള്ള ലാഭം പൂര്‍ണമായും വിനിയോഗിക്കുക.

 

സഹൃദയരായ എല്ലാ നല്ല ആളുകളുടെയും സഹായവും, സഹകരണവും അഭ്യര്‍ഥിച്ചുകൊള്ളുന്നതായി പ്രസിഡന്റ് സിബി ഡേവിഡ്, സെക്രട്ടറി ഡിന്‌സില്‍ ജോര്‍ജ്, ട്രസ്റ്റി ജിബി മാത്യു എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്ക്ക്: സിബി ഡേവിഡ് 917-353-1379, ദിന്‌സില്‍ ജോര്‍ജ് 516-637-4969, ജിബി മാത്യു 516-849-4537, നോബിള്‍ ജോര്‍ജ് 516-643-2527, www.kalavedionline.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.