You are Here : Home / USA News

മാര്‍ക്ക്‌ കുടുംബ സംഗമം ഒക്‌ടോബര്‍ 19-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 03, 2013 03:24 hrs UTC

ഷിക്കാഗോ: റെസ്‌പിരേറ്ററി കെയര്‍ വാരാഘോഷത്തോടനുബന്ധിച്ച്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയര്‍ വര്‍ഷം തോറും സംഘടിപ്പിക്കുന്ന കുടുംബ സംഗമം ഒക്‌ടോബര്‍ 19-ന്‌ ശനിയാഴ്‌ച നടത്തപ്പെടുന്നതാണ്‌. മോര്‍ട്ടണ്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ പാരീഷ്‌ ഓഡിറ്റോറിയമാണ്‌ സമ്മേളനത്തിനു വേദിയാകുന്നത്‌. പ്രസിഡന്റ്‌ ടോം കാലായിലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ആരോഗ്യപരിരക്ഷണ രംഗത്തേയും, സാമൂഹ്യരംഗത്തേയും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. വൈകിട്ട്‌ 6.30-ന്‌ സമ്മേളനം ആരംഭിക്കും. മാര്‍ക്ക്‌ അംഗങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്ന്‌ ഒരുക്കുന്ന മൂന്നുമണിക്കൂര്‍ നീളുന്ന കലാമേള സമ്മേളനത്തിന്‌ മാറ്റുകൂട്ടും. കലാപരിപാടികള്‍ കോര്‍ഡിനേറ്റ്‌ ചെയ്യുന്നത്‌ മാര്‍ക്കിന്റെ എന്റര്‍ടൈന്‍മെന്റ്‌ കമ്മിറ്റി അംഗങ്ങളായ മാത്യു വര്‍ഗീസ്‌, ഷൈനി ഹരിദാസ്‌ എന്നിവരാണ്‌. സെപ്‌റ്റംബര്‍ 21-ന്‌ ശനിയാഴ്‌ച നടത്തപ്പെട്ട മാര്‍ക്ക്‌ ജനറല്‍ബോഡി മീറ്റിംഗില്‍ തെരഞ്ഞെടുക്കപ്പട്ട സംഘടനയുടെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ഈ സമ്മേളനത്തില്‍ വെച്ച്‌ ചുമതല ഏറ്റെടുക്കും. സ്‌കറിയാകുട്ടി തോമസ്‌ (പ്രസിഡന്റ്‌), റവ ഹാം ജോസഫ്‌ (വൈസ്‌ പ്രസിഡന്റ്‌), വിജയന്‍ വിന്‍സെന്റ്‌ (സെക്രട്ടറി), മാക്‌സ്‌ ജോയി (ജോ. സെക്രട്ടറി), സാം തുണ്ടിയില്‍ (ട്രഷറര്‍), സണ്ണി കൊട്ടുകാപ്പള്ളി (ജോ. ട്രഷറര്‍) ജോമോന്‍ മാത്യു (ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി), ഷാജന്‍ തോമസ്‌ (ഓഡിറ്റര്‍) എന്നിവര്‍ ഉള്‍പ്പെടുന്നതാണ്‌ പുതിയ മാര്‍ക്‌ എക്‌സിക്യൂട്ടീവ്‌. ഇവര്‍ക്കൊപ്പം പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഉപദേശക സമിതി അംഗങ്ങള്‍, എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സ്‌, എന്റര്‍ടൈന്‍മെന്റ്‌ കമ്മിറ്റി അംഗങ്ങള്‍ എന്നിവരേയും സമ്മേളനത്തില്‍ പരിചയപ്പെടുത്തും.

 

വ്യത്യസ്‌തമായ സാഹചര്യത്തില്‍ നിന്ന്‌ വേറിട്ട അനുഭവങ്ങളുമായി അമേരിക്കയിലെത്തി, റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണിലൂടെ ആതുര ശുശ്രൂഷാ രംഗത്തും തങ്ങളുടെ സംഭാവനകള്‍ നല്‍കുവാന്‍ കഴിഞ്ഞ മലയാളികള്‍ ഈ പ്രൊഫഷന്റെ എല്ലാ മേഖലകളിലും ഇപ്പോള്‍ തങ്ങളുടെ വൈദഗ്‌ധ്യവും മികവും പ്രകടമാക്കി കഴിഞ്ഞു. സഹപ്രവര്‍ത്തകര്‍ക്കും, സുഹൃത്തുക്കള്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പം അനുഭവവുംസ സൗഹൃദവും പങ്കിടാന്‍ കഴിയുന്ന മാര്‍ക്കിന്റെ കുടുംബ സംഗമം വര്‍ദ്ധിച്ചുവരുന്ന നമ്മുടെ പ്രൊഫഷന്റെ പ്രസക്തിക്കൊപ്പം, സമൂഹത്തിലെ സാന്നിധ്യവും ഒരുമയും പ്രകടമാക്കാനുള്ള അവകരം കൂടിയാണ്‌. ഈ കൂട്ടായ്‌മയില്‍ പങ്കാളികളായി കുടുംബ സംഗമം വിജയിപ്പിക്കാനും, മറ്റൊരു അവിസ്‌മരണീയമായ അനുഭവമാക്കി മാറ്റുവാനും ഷിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ഓരോ റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകളേയും കുടുംബാംഗങ്ങളേയും പ്രസിഡന്റ്‌ ടോം കാലായിലും എക്‌സിക്യൂട്ടീവ്‌ അംഗങ്ങളും സ്വാഗതം ചെയ്യുന്നു. കുടുംബ സംഗമത്തിനുള്ള ടിക്കറ്റുകള്‍ ഹോസ്‌പിറ്റല്‍ റെപ്രസന്റേറ്റീവ്‌ ഉള്‍പ്പടെയുള്ള മാര്‍ക്ക്‌ ഭാരവാഹികളില്‍ നിന്ന്‌ ലഭിക്കുന്നതാണ്‌. സെക്രട്ടറി റെജിമോന്‍ ജേക്കബ്‌ ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.