You are Here : Home / USA News

ഉത്സവഛായ പകര്‍ന്ന കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സിയുടെ ഓണാഘോഷം

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, October 01, 2013 11:42 hrs UTC

ന്യൂജെഴ്‌സി: സെപ്തംബര്‍ 28 ശനിയാഴ്ച ന്യൂജെഴ്‌സി നിവാസികള്‍ക്ക് അനുഭൂതികളുടെ നിമിഷങ്ങള്‍ പകര്‍ന്നു നല്‍കി കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ) 2013ലെ ഓണം ആഘോഷിച്ചപ്പോള്‍ ജനകീയ പങ്കാളിത്തം കൊണ്ട് അതൊരു വന്‍ വിജയമായത് കൃതാര്‍ത്ഥതയോടെ ഓര്‍ക്കുകയാണ് പ്രസിഡന്റ് ജിബി തോമസ് മോളോപ്പറമ്പിലും കമ്മിറ്റി ഭാരവാഹികളും. ഏതു പ്രതിസന്ധിയേയും തരണം ചെയ്ത് ഈ ഓണാഘോഷം അതിഗംഭീരമാക്കാനുള്ള ദൃഢപ്രതിജ്ഞയുമായി പ്രവര്‍ത്തനം തുടങ്ങിയ ജിബിയും സംഘവും തങ്ങളുടെ അദ്ധ്വാനം സഫലീകൃതമായതിന്റെ സന്തോഷത്തിലാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ അഡ്മിഷന്‍ ടിക്കറ്റ് വാങ്ങിയതിനാല്‍ ടിക്കറ്റ് വില്പന നേരത്തെ നിര്‍ത്തി വെച്ചതായി ജിബി പറഞ്ഞു. സെപ്തംബര്‍ 28 ശനിയാഴ്ച നോര്‍ത്ത് ബ്രന്‍സ്‌വിക് ഹൈസ്‌കൂളില്‍ (North Brunswick High School, 98 Raider Rd., North Brunswick, NJ 08902)വെച്ചായിരുന്നു ആഘോഷം. ഉച്ചയ്ക്ക് 12 മണിക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. 22 തരം വിഭവങ്ങളടങ്ങിയ ഓണസദ്യയാണ് അരോമ പാലസ് റസ്‌റ്റോറന്റ് ഒരുക്കിയിരുന്നത്. ഓരോ വിഭവങ്ങളുടേയും രുചി വേറിട്ടറിയാന്‍ അവ പ്രത്യേകം പ്രത്യേകം വിളമ്പാന്‍ സൗകര്യമുള്ള പ്ലേറ്റുകളാണ് തയ്യാറാക്കിയിരുന്നത്.

 

ഉച്ചയ്ക്ക് 1:30ന് ചെണ്ടവാദ്യമേളഘോഷങ്ങളുടെ അകമ്പടിയോടെ, പ്രത്യേകം അലങ്കരിച്ച കമാനത്തിലൂടെ റെഡ് കാര്‍പ്പറ്റ് സ്വീകരണമാണ് മഹാബലിക്കും, വിശിഷ്ടാതിഥികള്‍ക്കും നല്‍കിയത്. മഹാബലിയായി വേഷമിട്ട ജയന്ത് നമ്പ്യാരും പ്രസിഡന്റ് ജിബി തോമസും, എക്‌സിക്യൂട്ടീവ് അംഗങ്ങളും, ഓണം കണ്‍വീനര്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ റെജി ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി പരിപാടികള്‍ക്ക് തുടക്കമിട്ടു. പ്രസിഡന്റ് ജിബി തോമസ് മോളോപ്പറമ്പിലിന്റെ ആമുഖപ്രസംഗത്തിനു ശേഷം, ആഘോഷക്കമ്മിറ്റി കണ്‍വീനര്‍ ജയ് കുളമ്പില്‍ ഓണസന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി സ്വപ്ന രാജേഷ് സ്വാഗത പ്രസംഗം നടത്തി. സ്പന്ദന, മയൂര, പ്രവീണ മേനോന്‍, നീന ഫിലിപ്പ് എന്നിവരുടെ ടീമുകള്‍ അവതരിപ്പിച്ച തിരുവാതിരയും വിവിധ നൃത്തനൃത്യങ്ങളും ഏറെ ഹൃദ്യമായി. അക്കരക്കാഴ്ച ഫെയിം ഹരിദേവ് ആന്റ് ടീം അവതരിപ്പിച്ച കോമഡി സ്‌കിറ്റ് ആസ്വാദ്യകരമായിരുന്നു.

 

പ്രശസ്ത പിന്നണിഗായകന്‍ ഫ്രാങ്കോയും ബോളിവുഡ് വയലിനിസ്റ്റ് ആചാര്യന്‍ മനോജും ചേര്‍ന്ന് അവതരിപ്പിച്ച ഗാനമേളയില്‍ അമേരിക്കയില്‍ അറിയപ്പെടുന്ന ഗായകരായ ജോഷി, സുമ, കാര്‍ത്തിക, ജനക് എന്നിവരും കൂടി ചേര്‍ന്നപ്പോള്‍ ആഘോഷത്തിന് പത്തരമാറ്റ് ശോഭ പകര്‍ന്നു. സെനറ്റര്‍ ബോബ് സ്മിത്ത്, അസംബ്ലിമാന്‍ ആന്റ് ഡപ്യൂട്ടി സ്പീക്കര്‍ പീറ്റര്‍ ഡെയ്ഗന്‍, അസംബ്ലിമാന്‍ ആന്റ് ഡപ്യൂട്ടി സ്പീക്കര്‍ ഉപേന്ദ്ര ചിവുക്കുള, അസംബ്ലി സ്ഥാനാര്‍ത്ഥി നാന്‍സി പിന്‍കിന്‍, എഡിസണ്‍ കൗണ്‍സില്‍മാന്‍ ആന്റ് മേയര്‍ സ്ഥാനാര്‍ത്ഥി ഡോ. സുധാന്‍ഷു പ്രസാദ്, ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ആഷ്‌ലി റൂസ്, ഫോമ പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു, സുതര്‍ലാന്റ് ഗ്ലോബല്‍ സര്‍വീസസ് സി.ഒ.ഒ. കെ.എസ്. കുമാര്‍, ഗുല്‍ഷന്‍ ഛാബ്ര എന്നീ വിശിഷ്ടാതിഥികളുടെ മഹനീയ സാന്നിദ്ധ്യം ഓണാഘോഷത്തിന് പ്രൗഢി നല്‍കി.

 

 

KANJ ആശ്രയദാതാക്കളായ ദിലീപ് വര്‍ഗീസ്, തോമസ് മോട്ടയ്ക്കല്‍, ഡോ. തോമസ് ആലപ്പാട്ട്, ഡോ. ഗോപിനാഥന്‍ നായര്‍, അജിത് പോള്‍, മാധവന്‍ നായര്‍, അലക്‌സ് കോശി വിളനിലം എന്നിവരുടേയും കുടുംബാംഗങ്ങളും ആഘോഷങ്ങളിലുടനീളം പങ്കെടുത്തത് ഏറെ ശ്രദ്ധിക്കപ്പെട്ടു. പരിപാടിയുടെ ഗ്രാന്റ് സ്‌പോണ്‍സര്‍മാരായ ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റി, മണി ഡാര്‍ട്ട് എന്നിവരേയും, മറ്റു സ്‌പോണ്‍സര്‍മാരേയും ചടങ്ങില്‍ ആദരിച്ചു. ഫോമയും ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയും തമ്മിലുണ്ടാക്കിയ വിദ്യാഭ്യാസ കരാര്‍ പ്രകാരം നിരവധി പേര്‍ യൂണിവേഴ്‌സിയുടെ ബൂത്ത് സന്ദര്‍ശിക്കുകയും പാഠ്യപദ്ധതിയില്‍ ചേരുകയും ചെയ്തു. ഫോമയുടെ ആഭിമുഖ്യത്തില്‍ KANJ ചെയ്യുന്ന ഈ പദ്ധതിക്ക് വളരെയധികം പേര്‍ പിന്തുണ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് യു.എസ്.എ., മലയാളം ഐ.പി. ടി.വി., മലയാളം ഡെയ്‌ലി, അശ്വമേധം, മലയാളി സംഗമം, ഇമലയാളി, എമര്‍ജിംഗ് കേരള മുതലായ മീഡിയകള്‍ ആഘോഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയിരുന്നു.

 

പരിപാടികള്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നതായിരിക്കും. ജോണ്‍ ജോര്‍ജ്, ജയിംസ് ജോര്‍ജ്, ഹരികുമാര്‍ രാജന്‍, മാലിനി നായര്‍, നന്ദിനി മേനോന്‍, നീന ഫിലിപ്പ്, ജയന്‍ ജോസഫ്, ജോസഫ് ഇടിക്കുള, സോബിന്‍ ചാക്കോ, അനില്‍ പുത്തന്‍ചിറ, ചന്ദ്രജ സതീഷ്, ദീപ്തി നായര്‍, സജി പോള്‍, ഷീല ശ്രീകുമാര്‍, അനിയന്‍ ജോര്‍ജ്, രുഗ്മിണി പത്മകുമാര്‍, ജയിംസ് മുക്കാടന്‍, ഡോ. സ്മിത മനോജ് മുതലായവരുടെ മേല്‍നോട്ടത്തില്‍ വിവിധ കമ്മിറ്റികളാണ് ഓണാഘോഷത്തിനായി പ്രയത്‌നിച്ചത്.

 

പ്രവീണ മേനോന്‍ ആയിരുന്നു എം.സി. ടൈംലൈന്‍ ഫോട്ടോസ് ആന്റ് വീഡിയോസ് ജോണ്‍ മാര്‍ട്ടിന്‍, സോബിന്‍ ചാക്കോ എന്നിവര്‍ ഫോട്ടോകളും വീഡിയോകളൂം കൈകാര്യം ചെയ്തത്. ട്രഷറര്‍ സണ്ണി വാലിപ്ലാക്കലിന്റെ നന്ദിപ്രകടനത്തോടെ ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.kanj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.