You are Here : Home / USA News

നോര്‍ത്ത്‌ ഈസ്റ്റ്‌ അഡള്‍ട്ട്‌ ഡേ കെയര്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 22, 2013 12:00 hrs UTC

ഫിലാഡല്‍ഫിയാ: ഫിലാഡല്‍ഫിയായിലെ റിട്ടയര്‍ ചെയ്‌ത ഭാരതീയരുടെ പകല്‍ വീടായ നോര്‍ത്ത്‌ ഈസ്റ്റ്‌ അഡള്‍ട്ട്‌ ഡേ കെയര്‍ സെന്ററില്‍ വിപുലമായ പരിപാടികളോടെ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. നോത്ത്‌ അമേരിക്കയിലെ ദേശീയ സംഘടനയായ ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. റവ. റോയി വര്‍ഗീസ്‌ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ ഷിബു വര്‍ഗീസ്‌, വര്‍ഗീസ്‌ ജോര്‍ജ്‌ എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ നല്‍കി. മേരി തോമസ്‌, അന്നക്കുട്ടി ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ കലാപരിപാടികളും ഒരുക്കിയിരുന്നു. വല്‍സല, ജെയിംസ്‌, അമ്മുക്കുട്ടി കുറുപ്പ്‌, അമല, ജെലീറ്റാ, അലന്‍ എന്നിവരുടെ സംഘ ഗാനവും, മരിയാ മാത്യുവും സംഘവും ഒരുക്കിയ നൃത്തവും, മറിയം ജോസഫ്‌, ഏലിയാമ്മ വര്‍ഗീസ്‌, അന്നമ്മ ജോര്‍ജ്‌, ചെറിയാന്‍ കവനകുടി, ചിന്നമ്മ ജോസഫ്‌ എന്നിവര്‍ ഗാനങ്ങളും ആലപിച്ചു. .ജോര്‍ജ്‌ ഗീവര്‍ഗീസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങില്‍ കോര്‍ഡിനേറ്റര്‍ നൈനാന്‍ മത്തായി സ്വഗതവും ജെലീറ്റാ ജെയിംസ്‌ കൃതജ്ഞതയും പറഞ്ഞു. ഭാരതത്തെ നെഞ്ചോടു ചേര്‍ത്ത്‌ അംഗങ്ങള്‍ ആലപിച്ച ദേശീയ ഗാനത്തോടെ സ്വാതന്ത്ര്യദിനാ ഘോഷങ്ങള്‍ സമാപിച്ചു. ഫാ.ഷേബാലി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.